
അബുദാബി: ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റിന്റെ 59.29 കോടി രൂപ സമ്മാനമായി ലഭിച്ചത് കോഴിക്കോട് സ്വദേശിയായ ആഷിഖ് പടിഞ്ഞാറത്തി (39) എന്ന പ്രവാസി മലയാളിക്കായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ആഷിഖ് ഭാഗ്യ പരീക്ഷണം നടത്താറുണ്ട്. ആഷിഖ് ഒറ്റയ്ക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. നൂറാമത്തെ ബിഗ് ടിക്കറ്റാണ് ആഷിഖിനെ ഭാഗ്യത്തിലേക്കെത്തിച്ചത്. ഒടുവിലത്തെ ആ ടിക്കറ്റ് ആഷിഖിന് നേടിക്കൊടുത്തത് 59.29 കോടി രൂപയായിരുന്നു.
അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഇന്നലെ നടന്ന 271-ാമത് നറുക്കെടുപ്പിലാണ് ആഷിഖിന് ഭാഗ്യം ലഭിച്ചത്. ജനുവരി 29ന് ഓണ്‍ലൈനായി എടുത്ത 456808 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ഇത്തവണത്തെ നറുക്കെടിപ്പില്‍ ആറ് ടിക്കറ്റുകളാണ് ആഷിഖ് വാങ്ങിയത്. കഴിഞ്ഞ മാസം ബിഗ് ടിക്കറ്റ് 1000 ദിര്‍ഹത്തിന് ആറ് ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തപ്പോള്‍ വാങ്ങിയതായിരുന്നു. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പ് വിജയിയായ മനു ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്ത്.
നറുക്കെടുപ്പ് തത്സമയം കാണാറില്ലെന്നും നാട്ടിലെ കുടുംബവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബിഗ് ടിക്കറ്റില്‍ നിന്ന് ഫോണ്‍ കോള്‍ വന്നതെന്നും ആഷിഖ് പറഞ്ഞു. ഷോ ഹോസ്റ്റുകളായ റിച്ചാഡും ബൌച്രയും സന്തോഷം അറിയിക്കാന്‍ വിളിച്ചപ്പോള്‍ ആദ്യം സംശയമായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലായതിനാലും തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലര്‍ത്തുന്നതിനാലും തനിക്ക് ഫോണ്‍ കോള്‍ വന്നപ്പോള്‍ സംശയമുണ്ടായിരുന്നു. വിവരം ഉറപ്പാക്കിയ ശേഷമാണ് കുടുംബത്തെ വിവരം അറിയിച്ചതും സന്തോഷം പങ്കുവെച്ചതും. സമ്മാനമായി ലഭിച്ച പണം റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് വികസിപ്പിക്കാന്‍ ഉപയോഗിക്കാനാണ് തീരുമാനം.
കുറഞ്ഞത് 100 ടിക്കറ്റെങ്കിലും താനെടുത്തിട്ടുണ്ടാകും വിജയം വരിക്കും വരെ ഇത് തുടരണമെന്ന വാശിയുണ്ടായിരുന്നു. ഒടുവില്‍ ഭാഗ്യം നേടിയെടുക്കുകയായിരുന്നുവെന്നും ആഷിഖ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Abu Dhabi Big icket Winner tried his luck in the uae in hundred times