ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ കേന്ദ്രം ദുബായിൽ; തെർമ് ദുബായ്ക്ക് അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

ഇത് ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കൂടിയായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

dot image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോര്‍ട്ട് ദുബായില്‍ നിര്‍മ്മിക്കുമെന്ന് ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തെര്‍മെ ദുബായ് എന്നായിരിക്കും അതിന്റെ പേര്. ഇത് ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കൂടിയായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രാജ്യാന്തര വെല്‍ബിങ് നേതാവായ തെര്‍മെ ഗ്രൂപ്പ് പ്രതിനിധീകരിക്കുന്ന സ്വകാര്യ മേഖലയുമായി സഹകരിച്ച് സബീല്‍ പാര്‍ക്കിലാണ് വികസിപ്പിക്കുക.

ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033ന്റെ ഭാഗമായാണ് ഈ സുഖവാസ കേന്ദ്രം നിര്‍മ്മിക്കുന്നത്. ലോകപ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ ഡില്ലർ സ്കോഫിഡിയോ, റെൻഫ്രോ ആണ് തെർമെ ദുബായ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 100 മീറ്റര്‍ ഉയരത്തിലാണ് തെര്‍മെ ദുബായുടെ നിര്‍മ്മാണം 2028ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് മില്യണ്‍ ദിര്‍ഹമാണ് റിസോര്‍ട്ടിന്റെ നിര്‍മ്മാണ ചെലവ്.

പ്രതിവര്‍ഷം 1.7 ദശലക്ഷം പേര്‍ക്ക് സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഒരു ഇന്ററാക്ടീവ് പാര്‍ക്കും തെര്‍മെ ദുബായ് റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മിക്കും. 5,00,000 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന റിസോര്‍ട്ടില്‍ വിനോദ ആവശ്യങ്ങള്‍ക്കായി മൂന്ന് മേഖലകളുണ്ട്.

നഗര ജൈവ വൈവിധ്യവും പാരിസ്ഥിതിക സുസ്ഥിരതയും വ‍ർധിപ്പിക്കുന്നതിനും ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.

Content Highlights: World's Tallest welleness builiding therme dubai, to pen in 2028

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us