![search icon](https://www.reporterlive.com/assets/images/icons/search.png)
അബുദാബി : ഫെബ്രുവരി ആദ്യ ആഴ്ച്ചയിലെ ബിഗ് ടിക്കറ്റ് വീക്കിലി ഇ ഡ്രോ നറുക്കെടുപ്പിൽ വിജയികളായി വീണ്ടും ഇന്ത്യക്കാർ. ഷാനവാസ് കണ്ണോത്ത് ഹംസ, പ്രദീപ് കുരുവിള ജേക്കബ് എന്നിവരാണ് ഇത്തവണത്തെ ഭാഗ്യശാലികൾ. ചെന്നൈയിൽ നിന്നുള്ള ബിസിനസുകാരനാണ് 56 വയസ്സുള്ള ഷാനവാസ്.
2017 മുതൽ സ്ഥിരമായി അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. പ്രദീപ് കുരുവിള ജേക്കബ് നിലവിൽ യുഎഇയിലാണ് താമസിക്കുന്നത്. ആറ് കോടിയോളം രൂപയാണ് വിജയികൾക്ക് ലഭിക്കുന്നത്. 5,95,61,500 രൂപ വിജയികൾക്ക് സമ്മാനമായി ലഭിക്കും.
ആഴ്ച്ചതോറും രണ്ടു പേർക്ക് AED 2500000 ക്യാഷ് പ്രൈസ് ആണ് ലഭിക്കുന്നത്. ഫെബ്രുവരിയിലും ബിഗ് ടിക്കറ്റ് പുത്തൻ പ്രൊമോഷനുകൾ അവതരിപ്പിക്കുന്നുണ്ട്. 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ആഴ്ച്ചതോറും നറുക്കെടുപ്പുകളും ഉണ്ട്. ബിഗ് വിൻ കോൺടെസ്റ്റും ലക്ഷ്വറി കാറുകൾ നേടാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
ഫെബ്രുവരിയിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. ഇതിന് പുറമെ ആഴ്ച്ചതോറും വീക്കിലി നറുക്കെടുപ്പിലൂടെ 250,000 ദിർഹംവീതം നേടാം. ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ പ്രഖ്യാപിക്കും.
content highlights : two indians wins bigticket weekly draw