'ഞാന്‍ മരണപ്പെട്ടതായുള്ള വ്യാജവാര്‍ത്ത പരക്കെ പ്രചരിക്കുന്നു'; തള്ളിക്കളയണമെന്ന് അഷ്‌റഫ് താമരശേരി

നിജസ്ഥിതി തിരക്കിയുള്ള ഫോണ്‍ കോളുകളും നിരവധി ലഭിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

dot image

ദുബൈ: താന്‍ മരിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി. വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിജസ്ഥിതി തിരക്കിയുള്ള ഫോണ്‍ കോളുകളും നിരവധി ലഭിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്

ഞാന്‍ മരണപ്പെട്ടതായുള്ള വ്യാജവാര്‍ത്ത പരക്കെ പ്രചരിക്കുന്നു; പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍. നിജസ്ഥിതി തിരക്കിയുള്ള ഫോണ്‍കോളുകളും നിരവധി.


സുഹൃത്തുക്കളേ, എന്നെ സ്‌നേഹിക്കുന്നവരേ…
സര്‍വശക്തന്റെ അപാരമായ അനുഗ്രഹത്താല്‍ ഞാന്‍ ജീവനോടെ, റാഹത്തായി ഇരിപ്പുണ്ട്.
ആരോഗ്യപൂര്‍ണമായ
ദീര്‍ഘായുസ്സോടെ
സാമൂഹികസേവനം തുടരാന്‍
നിങ്ങള്‍
ഏവരും പ്രാര്‍ത്ഥിക്കൂ…


എല്ലാവരോടും നിറഞ്ഞ സ്‌നേഹം മാത്രം.
അഷ്റഫ് താമശ്ശേരി.

Content Highlights: 'The false news that I am dead is spreading'; Ashraf Thamarasery wants to reject it

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us