![search icon](https://www.reporterlive.com/assets/images/icons/search.png)
ഷാർജ: പ്രസവിച്ച ഉടനെ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ഷാർജയിലെ അൽ സജാ പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മാതാവിന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.
മൃതദേഹം കണ്ടെത്തുമ്പോൾ കുഞ്ഞിൻ്റെ ശരീരത്തിൽ തുണിയോ വസ്ത്രമോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മുനിസിപ്പൽ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പൂർണ്ണ വളർച്ചയെത്തിയ പെൺകുഞ്ഞായിരുന്നു. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് മാറ്റി.
content Highlights: Dead baby found in Sharjah landfill