![search icon](https://www.reporterlive.com/assets/images/icons/search.png)
അബുദാബി: അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർമാർക്കറ്റ് സൂപ്പർവൈസറുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലി. തിരൂർ കന്മനം സ്വദേശി സി വി ഷിഹാബുദ്ധീൻ (46) വ്യാഴാഴ്ച ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ബനിയാസ് മോർച്ചറിയിൽ നടന്ന മയത്ത് നമസ്കാരത്തിൽ എം എ യൂസഫലിയും പങ്കെടുത്തു.
മയ്യിത്ത് നമസ്കാരത്തിന് യൂസഫലി നേതൃത്വം നൽകി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ശവമഞ്ചം പിടിക്കുകയും ചെയ്തു. തന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ്റെ വിയോഗത്തെ കുറിച്ചും മയ്യിത്ത് നമസ്കാരത്തിലും ചടങ്ങുകളിലും സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട് അദ്ദേഹം. മരണാന്തര ചടങ്ങുകളുടെ ദൃശ്യങ്ങൾ യൂസഫലി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Lulu group chairman ma yusuff ali carries employees coffin