![search icon](https://www.reporterlive.com/assets/images/icons/search.png)
ദുബായ്: 'പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം' എന്ന യംഗ് സീനിയേഴ്‌സ് ഫൗണ്ടേഷന്റെ സന്ദേശവും പ്രവര്‍ത്തനങ്ങളും ജിസിസി രാഷ്ട്രങ്ങളിലും പ്രവാസികള്‍ക്കിടയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യംഗ് സീനിയേഴ്‌സ് യുഎഇ ചാപ്റ്റര്‍ രുപീകരിച്ചു. പ്രഥമ യുഎഇ ചാപ്റ്റര്‍ പ്രസിഡൻ്റായി യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡണ്ടുമായ ഡോക്ടര്‍ നിസാര്‍ തളങ്കരയെ തിരഞ്ഞെടുത്തു.
ഒരു പ്രായം കഴിഞ്ഞാല്‍ മനുഷ്യര്‍ ഒതുങ്ങിക്കൂടേണ്ടവരാണെന്നും പുതുതലമുറക്ക് വേണ്ടി വഴി മാറിക്കൊടുക്കേണ്ടവരാണെന്നുമുള്ള കാഴ്ചപ്പാടുകളെയും സാമൂഹിക ശീലങ്ങളെയും മാറ്റിയെഴുതുകയാണ് യംഗ് സീനിയേഴ്‌സ്. മുഖ്യധാരയില്‍ നിന്നും അകന്നു നില്‍ക്കേണ്ടവരല്ല മുതിര്‍ന്നവര്‍ എന്ന് അവരെ ബോധ്യപ്പെടുത്തുകയും അവര്‍ക്ക് ജീവിതത്തിന്റെ ആഘോഷങ്ങളുടെയും അതിജീവനത്തിന്റെയും പുതുവാതായനങ്ങള്‍ തുറക്കുകയുമാണ് യംഗ് സീനിയേഴ്‌സ് ഫൗണ്ടേഷന്‍.
'പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം' എന്ന യംഗ് സീനിയേഴ്‌സിന്റെ സന്ദേശം ഇന്ന് സമൂഹം ആവേശപൂര്‍വ്വം ഏറ്റെടുത്തു കഴിഞ്ഞെന്ന് ഡോക്ടര്‍ മുഹമ്മദ് ഫിയാസ് പറഞ്ഞു. മുതിര്‍ന്നവരുടെ ജീവിതം പരസ്പരം താങ്ങും തണലുമായി സ്വയം പര്യാപ്തതയുടെ സുരക്ഷിത വലയം സൃഷ്ടിക്കുകയും ജീവിതം ആഘോഷമാക്കുകയും ചെയ്യുന്ന പുതിയ ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യംഗ് സീനിയേഴ്‌സ് മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി പ്രവാസിമിത്ര പദ്ധതി, YOUNG SENIORS CAFE, YOUNG SENIORS BRIDGE, YOUNG SENIORS ElDERLY ClINIC തുടങ്ങി നിരവധി ആരോഗ്യ സാമൂഹിക സേവനങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഈ പദ്ധതികളിലേക്കുള്ള ചുവടുവയ്പ്പായിട്ടാണ് പ്രവാസി മേഖലകളില്‍ കമ്മറ്റികള്‍ രൂപീകരിച്ച് അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെച്ചിരിക്കുന്നതെന്നും
യംഗ് സീനിയേഴ്‌സ് ഫൗണ്ടേഷന്‍ മെമ്പര്‍മാരായ ഡോക്ടര്‍ മുഹമ്മദ് ഫിയാസ്‌ഡോക്ടര്‍ മുഫ്‌ലിഹ്, അഷ്ഫാസ് എന്നിവര്‍ വ്യക്തമാക്കി.
Content Highlights: Priyamerum Kaalam Prayamerum Jeeruta in the expatriate world and young seniors