![search icon](https://www.reporterlive.com/assets/images/icons/search.png)
ഷാർജ: നീന്തൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിൻ്റെ മകൻ ജോവ ജോൺസൺ തോമസ് (20) ആണ് മരിച്ചത്. നീന്തൽക്കുളത്തിന് സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടന്നു പോകവേ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ഒൻപത് മാസം മുൻപാണ് ജോൺസൺ ഷാർജയിലെത്തിയത്. ഓയിൽ കമ്പനിയിൽ കെമിക്കൽ ലാബ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയാണ്. ജോവയുടെ പിതാവ് ജോൺസൺ ഫുജൈറയിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
Content Highlights: Malayali youth dies after falling into swimming pool in Sharjah