മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി പി ഗംഗാധരന്‍ ഇനി നാട്ടിലേക്ക്; ഉപഹാരം നല്‍കി മന്ത്രി

നിരവധി സാംസ്‌കാരിക സംഘടനകളിലും ടി പി ഗംഗാധരന്‍ പ്രവര്‍ത്തിച്ചിരുന്നു.

dot image

അബുദാബി: യുഎഇയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ അബുദാബിയുടെ സ്ഥാപക അംഗവുമായ ടി പി ഗംഗാധരന് യാത്രയയപ്പ് നല്‍കി ഇന്ത്യന്‍ മീഡിയ അബുദാബി. അബുദാബി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉപഹാരം സമ്മാനിച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി അദ്ധ്യക്ഷന്‍ സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റഷീദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണന്‍ദാസ് എന്നിവര്‍ വേദിയിലുണ്ടായിരുന്നു.

ടി പി ഗംഗാധരന്‍ 35 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. കണ്ണൂര്‍ തളിപറമ്പിനടത്തുള്ള പട്ടുവം സ്വദേശിയായ അദ്ദേഹം തുടക്കത്തില്‍ അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി ജീവനക്കാരനായിരുന്നു. പിന്നീട് സ്വന്തമായി പരസ്യവിതരണ സ്ഥാപനം ആരംഭിച്ചിരുന്നു. അബുദാബിയില്‍ നിന്ന് 'മാതൃഭൂമി'യ്ക്ക് വേണ്ടി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിരവധി സാംസ്‌കാരിക സംഘടനകളിലും ടി പി ഗംഗാധരന്‍ പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ അബുദാബി മലയാളിസമാജം കോഡിനേഷനും യാത്രയപ്പ് നല്‍കിയിരുന്നു. മുന്‍ ചെയര്‍മാനായ ഗംഗാധരനും ഭാര്യ മീരാ ഗംഗാധരനും സമാജവും കോഡിനേഷന്‍ കമ്മിറ്റിയും ചേര്‍ന്നാണ് യാത്രയയപ്പ് നല്‍കിയത്. അരങ്ങ് സാംസ്‌കാരികവേദി, ഇന്‍കാസ് അബുദാബി, സാംസ്‌കാരികവേദി, ഫ്രണ്ട്സ് എ.ഡി.എം.എസ്, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം തുടങ്ങിയ സംഘടനകളുടെ ഉപഹാരങ്ങളും ചടങ്ങില്‍ കൈമാറി. ഇരിട്ടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറായ മീരാ ഗംഗാധരന്‍. മക്കള്‍: കൃഷ്ണപ്രസാദ് (അബുദാബി), ഹരികൃഷ്ണന്‍ (കാനഡ).

Content Highlights: Indian Media Abudhabi bids farewell to TP Gangadharan

dot image
To advertise here,contact us
dot image