യുഎഇയിൽ ഇത്തവണ ഒരു ദിവസം 13 മണിക്കൂർ നോമ്പെടുക്കണം; റമദാന്‍ 30 ദിവസവും നീളുമെന്ന് പ്രതീക്ഷ

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വ്രതസമയം 13 മണിക്കൂര്‍ കടക്കുമെന്ന് ദുബായ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ചെയര്‍മാനും യൂണിയന്‍ ഫോര്‍ സ്‌പേസ് ആന്‍ഡ് ജ്യോതിശാസ്ത്ര അംഗവുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു

dot image

ദുബായ്: ഈ വര്‍ഷത്തെ റമദാന്‍ മാസത്തിലെ നോമ്പിൻ്റെ പ്രതിദിന ദൈര്‍ഘ്യം 13 മണിക്കൂറായിരിക്കുമെന്ന് ദുബായ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ചെയര്‍മാനും യൂണിയന്‍ ഫോര്‍ സ്‌പേസ് ആന്‍ഡ് ജ്യോതിശാസ്ത്ര അംഗവുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഈ വര്‍ഷം റമദാന്‍ 30 ദിവസം നീണ്ടിനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വ്രതസമയം 13 മണിക്കൂര്‍ കടക്കും. നോമ്പ് തുടങ്ങുന്നതു മുതല്‍ അവസാനിക്കും വരെയുള്ള സമയത്തില്‍ കിഴക്കന്‍ മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രദേശങ്ങള്‍ക്ക് അുസൃതമായി 20 മിനിറ്റ് വരെ വ്യത്യാസമുണ്ടായിരിക്കും.

മാര്‍ച്ച് ഒന്നിന് റമദാന്‍ ആരംഭിക്കുെമന്നാണ് എമിറേറ്റ്‌സ് അസ്‌ട്രോണമി കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നത്. ഫെബ്രുവരി 28 വെള്ളിയാഴ്ച സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രക്കല ദൃശ്യമാകുമെന്നാണ് വിലയിരുത്തല്‍. ചന്ദ്രക്കല ദൃശ്യമാകുന്നതോടെയാണ് റമദാന്‍ കൃത്യമായ ആരംഭ തീയതി സ്ഥിരീകരിക്കുന്നത്. മാര്‍ച്ച് 29ന് ചന്ദ്രക്കല കണ്ടില്ലെങ്കില്‍ 30 നോമ്പ് പൂര്‍ത്തിയാക്കി 31നായിരിക്കും ഈദ് അല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കുക.

Content Highlights: Ramadan 2025 duration and fasting hours revealed

dot image
To advertise here,contact us
dot image