ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് താഴേക്ക് 'ഒറ്റ ചാട്ടം'; വീഡിയോ പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ, വൈറൽ

828 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലെ 130-ാമത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ 12 മീറ്റർ പ്ലാറ്റ്ഫോമിൽ നിന്നാണ് അത്ലറ്റുകൾ താഴേക്ക് ചാടിയത്

dot image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് ചാടുന്നത് ഒന്ന് ഓർത്തുനോക്കൂ. ഓർക്കുമ്പോൾ തന്നെ പേടിയാകുന്നുണ്ടല്ലേ?. എന്നാൽ 31 അത്‌ലറ്റുകളാണ് ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് അഭ്യാസ പ്രകടനങ്ങൾ നടത്തിക്കൊണ്ട് ചാടിയത്. ഇതിൻ്റെ വീഡിയോ ദുബായ് കിരീടവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം തൻ്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. ഇതോടെ വീഡിയോ വൈറലായി.

828 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലെ 130-ാമത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ 12 മീറ്റർ പ്ലാറ്റ്ഫോമിൽ നിന്നാണ് അത്‌ലറ്റുകള്‍ താഴേക്ക് ചാടിയത്. ഓരോരുത്തരും വളരെയധികം ആസ്വദിച്ചാണ് ജമ്പ് ചെയ്തിരുന്നത്. ചിലർ നേരെ താഴേക്ക് ഡൈവ് ചെയ്യുന്നതും മറ്റു ചിലർ ശരീരം വിടർത്തി ചാടുന്നതും വീഡിയോയിൽ കാണാം. വ്യത്യസ്ത തരത്തിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിക്കൊണ്ടാണ് അത്ലറ്റുകൾ ചാടിയത്.

ഫെബ്രുവരി 18നാണ് ബുർജ് ഖലീഫയുടെ മുകളിൽ നിന്നുള്ള അഭ്യാസ പ്രകടനം നടക്കുന്നത്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ്, സ്കൈഡൈവ് ദുബായ്, ഇമാർ എന്നിവയുമായി സഹകരിച്ച് 'എക്സ് ദുബായ്' ആണ് പരിപാടി സംഘടിപ്പിച്ചത്. 'എക്സിറ്റ് 139' എന്ന പേരിൽ നടന്ന ഈ പരിപാടിയിൽ ലോകത്തിലെ ഏറ്റവും മികച്ച ബേസ് ജംപർമാരാണ് പങ്കെടുത്തത്. ബുർജ് ഖലീഫയിൽ നിന്ന് ചാടിയ അത്‌ലറ്റുകള്‍ ദുബായ് മാളിനും ദുബായ് ഫൗണ്ടനും മുന്നിൽ സുരക്ഷിതമായി ഇറങ്ങി.

കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് ഹംദാൻ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. Exit 139, 437 Jumps, 31 Athletes, 15 Nationalities, #XDubaiഎന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. ഒരു മണിക്കൂറിൽ 10 ലക്ഷം പേരാണ് വീഡിയോ കണ്ടത്.

Content Highlights: Sheikh Hamdan Share video of 31 extreme athletes jumping off Burj khalifa

dot image
To advertise here,contact us
dot image