ദുബായിലെത്തുന്ന യോട്ട് ക്രൂവിന് മൾട്ടിപ്പിൾ എൻട്രി വിസ; പുതിയ പദ്ധതി പ്രഖ്യാപിച്ചു

പുതിയ മൾട്ടിപ്പിൾ എൻട്രി വിസയുടെ കാലാവധി ആറ് മാസമായിരിക്കും

dot image

ദുബായ്: ദുബായിലേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് ഇപ്പോൾ യോട്ട് ക്രൂ അം​ഗങ്ങൾക്ക് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആർഎഫ്എ) പ്രഖ്യാപിച്ചു. പുതിയ മൾട്ടിപ്പിൾ എൻട്രി വിസയുടെ കാലാവധി ആറ് മാസമായിരിക്കും. ദുബായ് ഇൻ്റർനാഷണൽ ബോട്ട് ഷോ 2025നോട് അനുബന്ധിച്ചാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 19ന് ദുബായ് ഹാർബറിൽ ആരംഭിച്ച ഷോ ഇന്ന് അവസാനിക്കും.

പ്രദർശനത്തിൽ ജിഡിആർഎഫ്എ ആഡംബര ബോട്ട് മേഖലയ്ക്കും നാവിക സമൂഹത്തിനും പ്രത്യേക സേവനങ്ങളുടെ ഒരു ശ്രേണി പ്രദർശിപ്പിക്കുന്നു. മൊബൈൽ മറീന, വർക്ക് ബണ്ടിൽ, പ്ലാറ്റ്ഫോം 04, ദുബായ് റസിഡൻസി കമ്മ്യൂണിറ്റി നെറ്റുവർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ തലസ്ഥാനത്തെ സൂപ്പർ യോട്ട് ഉടമകൾക്ക് ഗോൾഡൻ വിസ അനുവദിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഉയർന്ന ആസ്തിയുള്ള വ്യക്തികളെ (HNWIs) അബുദാബിയിലേക്ക് ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്രോഗ്രാം ആഡംബര ജീവിതശൈലി അനുഭവങ്ങൾ, ബിസിനസ് അവസരങ്ങൾ, നിങ്ങളുടെ കുടുംബത്തിന് ദീർഘകാല താമസം എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. യുഎഇ ഗോൾഡൻ വിസ സ്കീം മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി ഒരാളെ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് തുടരാൻ അനുവദിക്കുന്നതും ഒരു ദശാബ്ദക്കാലത്തെ പുതുക്കൽ കാലയളവും പോലുള്ള ഒന്നിലധികം ആനുകൂല്യങ്ങൾ നൽകുന്നു.

Content Highlights: Dubai announces new multiple entry visa scheme for yacht crew

dot image
To advertise here,contact us
dot image