
അബുദാബി: അബുദാബി മലയാളി സമാജം മുന്‍ വൈസ് പ്രസിഡൻ്റ് അബ്ദുല്‍ കലാം (78) നാട്ടില്‍ അന്തരിച്ചു. 35 വര്‍ഷത്തോളം അബുദാബിയില്‍ എത്തിസലാത്ത് ടെലികോ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്.
അബുദാബി മലയാളി സമാജത്തിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം നിലമേല്‍ മുരുക്കമണ്‍ പള്ളിയില്‍ കബറടക്കി.
ഭാര്യ: നാദിറ ബീവി, മക്കള്‍:ഡോ. നവീന്‍ അബ്ദുല്‍ ശ്യാം. ഷൈന്‍ അബ്ദുല്‍ കലാം, ഷഹാന കലാം. മരുമകള്‍: ഡോ. നൂറാ ഹമീദ്. മരുമകന്‍: നിഷാജ് നൗഷര്‍.
Content Highlights: Former Vice President of Abu Dhabi Malayali Samaj passed away