അജ്മാൻ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിന്‍ റാഷിദ് അല്‍ നുഐമി അന്തരിച്ചു; ഔദ്യോഗിക ദുഃഖാചരണം മൂന്ന് ദിവസം

ഖബറടക്ക ചടങ്ങുകള്‍ ഇന്ന് ളുഹര്‍ നമസ്‌കാരത്തിന് ശേഷം ജര്‍ഫിലെ ഷെയ്ഖ് സായിദ് പള്ളിയില്‍ നടക്കും

dot image

അജ്മാൻ: അജ്മാന്‍ രാജകുടുംബാഗം ഷെയ്ഖ് സയീദ് ബിന്‍ റാഷിദ് അല്‍ നുഐമി അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. റൂളേഴ്‌സ് കോർട്ടാണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് അജ്മാന്‍ എമിറേറ്റില്‍ മൂന്ന് ദിവസമാണ് ഔദ്യോഗിക ദുഃഖാചരണം. ദുഃഖാചരണ വിവരം അജ്മാന്‍ ഭരണാധികാരി എക്‌സിലൂടെ അറിയിക്കുകയായിരുന്നു.

ഖബറടക്ക ചടങ്ങുകള്‍ ഇന്ന് ളുഹര്‍ നമസ്‌കാരത്തിന് ശേഷം ജര്‍ഫിലെ ഷെയ്ഖ് സായിദ് പള്ളിയില്‍ നടക്കും. രാജ കോടതി ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്നും അനുശോചന സന്ദേശത്തില്‍ പറയുന്നു.

Content Highlights: Sheikh Saeed Bin Rashid Al Nuaimi Passes Away

dot image
To advertise here,contact us
dot image