
അബുദാബി: പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന കൂടിക്കാഴ്ചയായിരുന്നു അബുദാബിയിൽ വെച്ച് ഗ്രാന്‍ഡ് മുഫ്ത്തി- അംബാസഡര്‍ കൂടിക്കാഴ്ച. അബുദാബിയിലെ എംബസി ആസ്ഥാനത്ത് ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീറും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും കൂടിക്കാഴ്ച നടത്തിയത്. പ്രവാസികളുടെ ക്ഷേമവും നടപടിക്രമങ്ങളും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയായി.
വിദ്യാഭ്യാസം, സാംസ്‌കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഇന്ത്യന്‍ സമൂഹത്തിന്റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. പ്രവാസി ക്ഷേമ കാര്യങ്ങളില്‍ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുമായും ഭരണാധികാരികളുമായും ഗ്രാന്‍ഡ് മുഫ്തി നേരത്തെ തന്നെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
Content Highlights: indian ambassador sanjay sudhir met with kanthapuram ap aboobacker musliyar