
ദുബായ്: മുൻ എംഎൽഎയും തൃശൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന ബി വി സീതി തങ്ങൾ റമദാൻ റിലീഫ് സാന്ത്വനം 2025 ബ്രോഷർ പ്രകാശനം ചെയ്തു. ഇഖ്റ ഗ്രൂപ്പ് മാനേജിംഗ് പാർട്ണർമാരായ ഷമീർ തലക്കോട്ട്, നിസുമോൻ കേലമാനത്ത് എന്നിവരാണ് ബ്രോഷർ പ്രകാശനം ചെയ്തത്.
ദുബായ് മണലൂർ മണ്ഡലം കെഎംസിസി റമദാൻ റിലീഫിനോടനുബന്ധിച്ച് മണ്ഡലത്തിലെ നിർധനരായ രോഗികൾക്ക് നൽകുന്ന ധനസഹായ പരിപാടിയാണ് സാന്ത്വനം 2025. കഴിഞ്ഞ വർഷവും മണ്ഡലത്തിലെ നിർധനരായ നൂറോളം രോഗികൾക്ക് ധനസഹായവും പ്രയാസമാനുഭവിക്കുന്ന മുൻ പ്രവാസികൾക്ക് പെൻഷനും നൽകിയിരുന്നു.
പ്രകാശന ചടങ്ങ് മണ്ഡലം പ്രസിഡൻ്റ് ഷെക്കീർ കുന്നിക്കലിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് ആർ വി എം മുസ്തഫ, മണ്ഡലം ട്രഷറർ മുഹമ്മദ് ഹർഷാദ്, റിലീഫ് കമ്മറ്റി ചെയർമാൻ ഷാജഹാൻ കോവത്ത്, വൈസ് പ്രസിഡൻ്റ് റഷീദ് പുതുമനശേരി, സെക്രട്ടറി മുഹമ്മദ് നൗഫൽ, ലത്തീഫ് മമ്മസ്രായില്ലത്ത്, അബ്ദുൽ മജീദ് തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights: BV Seethi Thangal releases Ramadan Relief Santhwanam 2025 brochure