
അബുദാബി: അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി പുതുശ്ശേരി ആലുങ്കൽ മനു ഡി മാത്യു (36) ആണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരുന്ന വിവരം. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
യുഎഇയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഭാര്യ: ക്രിസ്റ്റി, മക്കൾ: ബോർണിസ് മനു, ബെനീറ്റ മനു, സംസ്കാരം പിന്നീട് നടക്കും.
Content Highlights: Car accident in Al Ain Tragic end for expatriate Malayali