സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

ഇത്രയും വലിയ തുക ബോണസായി പ്രഖ്യാപിക്കുന്നത് ആദ്യമായിട്ടാണ്.

dot image

ദുബായ്: മികച്ച പ്രകടനം കാഴ്ചവെക്കുന്ന ദുബായിലെ സർക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിനായി 27. 7 കോടി ദിര്‍ഹം അനുവദിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം. കഴിഞ്ഞ ദിവസം ദുബായ് കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇതുമായി ബന്ധ്‌പ്പെട്ട പ്രഖ്യാപനം നടത്തിയത്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ബോണസ് തുക പ്രഖ്യാപിച്ചത്.

ഇത്രയും വലിയ തുക ബോണസായി പ്രഖ്യാപിക്കുന്നത് ആദ്യമായിട്ടാണ്. ഗവൺമെൻ്റ് മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ ജീവനക്കാർക്ക് പെർഫോമൻസ് ബോണസിന് അർഹതയുണ്ടായിരിക്കും. ആദ്യമായിട്ടല്ല ദുബായ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് അനുവദിക്കുന്നത്. 2023ലും ബോണസിനായി 15,2 കോടി ദിര്‍ഹം ബോണസായി അനുവദിച്ചിരുന്നു.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു സര്‍വേയില്‍ യുഎഇ നിവാസികളില്‍ ഏകദേശം 75 ശതമാനം പേര്‍ക്കും ഈ വര്‍ഷം ബോണസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു. ബാങ്കിങ്, ആരോഗ്യ സുരക്ഷ, സാങ്കേതിക വിദ്യ, കണ്‍സല്‍ട്ടന്‍സി തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് 2024ല്‍ ഏറ്റവും ഉയര്‍ന്ന് ബോണസുകള്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. പ്രത്യേക തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആറ് മാസത്തെ ശമ്പളം വരെയാണ് ബോണസായി ലഭിച്ചത്.

Content Highlights: Great Announcement Bonus for government employees in dubai

dot image
To advertise here,contact us
dot image