അല്‍ ഐനില്‍ വീട്ടിൽ തീപിടിത്തം; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ആറ് വയസിനും 13 വയസിനും ഇടയില്‍ പ്രായമുള്ള എമിറാത്തി കുട്ടികളാണ് മരിച്ചത്

dot image

അബുദാബി: അല്‍ ഐനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആറ് വയസിനും 13 വയസിനും ഇടയില്‍ പ്രായമുള്ള എമിറാത്തി കുട്ടികളാണ് മരിച്ചത്. തായിബ് സഈദ് മുഹമ്മദ് അല്‍ കാബി (13), സാലിം ഗരീബി മുഹമ്മദ് അല്‍ കാബി (10), ഹാരിബ് (6) എ്ന്നിവരാണ് മരിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം.

കുട്ടികളുടെ മുത്തശ്ശന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ മുറികളിലൊന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായതെന്ന് കുട്ടികളുടെ ബന്ധു ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. കുട്ടികള്‍ ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു സംഭവം.

തീപിടിത്തത്തെ തുടര്‍ന്ന കനത്ത പുക ഉയരുകയും കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകുമായിരുന്നു. ഉടന്‍ തന്നെ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു. കുട്ടികളെ രക്ഷപ്പെടുത്താന്‍ മുത്തശ്ശന്‍ ശ്രമിച്ചുവെങ്കിലും തീപൊള്ളല്‍ ഏല്‍ക്കുകയായിരുന്നു.ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

Content Highlights: Three Emirati children die in Al Ain house fire

dot image
To advertise here,contact us
dot image