
ദുബായ്: യുഎഇയിലെ മരുഭൂമിയിലും ലേബർ ക്യാബിലും അധിവസിക്കുന്ന ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നു നൽകി മലയാളി നഴ്സ്മാരുടെ കൂട്ടായ്മ. “എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി” യാണ് ഇഫ്താർ വിരുന്നു നൽകിയത് . മരുഭൂമിയിലെ ഉള്ള് ഏരിയകളിൽ താമസിക്കുന്ന സാധാരണ തൊഴിലാളികൾക്ക് അവരുടെ താമസ സ്ഥലങ്ങളിൽ നേരിട്ട് എത്തിയാണ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്.
സ്വന്തമായി ഇഫ്താർ ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ പറ്റാത്ത ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾ താമസിക്കുന്ന ലേബർ പാർക്കിലും ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സമാരും അവരുടെ കുട്ടികളും അടങ്ങുന്ന വലിയൊരു വിഭാഗമാണ് ഈ പുണ്യ പ്രവൃത്തികളിൽ പങ്കാളികളായത്. ഇതിനോടകം വിവിധ രീതിയിൽ സമൂഹിക കാരുണ്യ പ്രവർത്തങ്ങൾ ചെയ്ത് അംഗീകാരങ്ങൾ നേടിയിട്ടുള്ള ഈ കൂട്ടായ്മ ഇനിയും സമൂഹ നന്മയുള്ള പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: Malayali nurses' association hosts Iftar party for fellow patients