
ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ. നംബിയോയുടെ 2025ലെ സുരക്ഷാ സൂചിക പ്രകാരം 84.5 എന്ന ശ്രദ്ധേയമായ സുരക്ഷാ സൂചിക സ്കോറുമായാണ് രാജ്യം റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്. 2025ലെ കുറ്റകൃത്യ സൂചികയിൽ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് യുഎഇ. സർക്കാർ സർവേകളുടെ മാതൃകയിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ശാസ്ത്രീയമായി ഉപയോക്താക്കൾക്കിടയിൽ നടത്തിയ സർവേകളെ അടിസ്ഥാനമാക്കിയാണ് നംബിയോയുടെ ഡേറ്റ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് യൂറോപ്യന്‍ രാജ്യമാണ് അൻഡോറയെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കുറ്റകൃത്യങ്ങളുടെ തോത്, സുരക്ഷാ ആശങ്കകൾ, സമ്പത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷത്തെ റാങ്കിങ്ങിൽ ജിസിസി രാജ്യങ്ങൾക്കാണ് നേട്ടം. മൂന്നാം സ്ഥാനത്ത് ഖത്തർ, അഞ്ചാം സ്ഥാനത്ത് ഒമാൻ, 14-ാം സ്ഥാനത്ത് സൗദി, 16-ാം സ്ഥാനത്ത് ബഹ്റൈൻ. 38-ാം സ്ഥാനത്ത് കുവൈത്തുമുണ്ട്. പട്ടികയിൽ 66-ാം സ്ഥാനത്താണ് ഇന്ത്യ.
നംബിയോയുടെ 2025 സുരക്ഷാ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 20 രാജ്യങ്ങൾ
Content Highlights: UAE ranked 2nd safest country in the world