
അബുദാബി: ബിഗ് ടിക്കറ്റ് സീരിസ് 273 നറുക്കെടുപ്പില്‍ വിജയിയായി മലയാളി. നാല് ഭാഗ്യശാലികള്‍ക്കായി ആകെ 390000 ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. ബിഗ് ടിക്ക്റ്റ ഭാഗ്യം സ്വന്തമാക്കിയ നാലുപേരില്‍ ഒരാള്‍ പ്രവസി മലയാളിയാണ്. ഷൈജു കാരയാട്ടാണ് ബിഗ് ടിക്ക്റ്റ് ഭാഗ്യം സ്വന്തമാക്കിയത്. 100,000 ദിർഹമാണ് ബിഗ് ടിക്കറ്റിലൂടെ സമ്മാനമായി നേടിയത്. ഏപ്രില്‍ മൂന്നിന് നടന്ന സീരിസ് 273 നറുക്കെടുപ്പില്‍ ദി ബിഗ് വിന്‍ കോണ്ടസ്റ്റിലാണ് ഈ 42കാരന്‍ വിജയിയായത്.
2010 മുതല്‍ ദുബായിയില്‍ താമസിച്ചുവരികയാണ് ഷൈജു. സെയില്‍സ്മാനായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി 10 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് എല്ലാ മാസവും ബിഗ് ടിക്കറ്റ് എൻട്രി എടുക്കാറുള്ളത്. അബുദാബി ബിഗ് ടിക്കറ്റ് വിജയിയായതില്‍ ഏറെ സന്തോഷത്തിലാണ് ഷൈജു. 'എനിക്ക് കോൾ ലഭിച്ചപ്പോൾ ഞാൻ ആവേശത്താൽ മതിമറന്നു, ഇതുപോലുള്ള ഒരു കോൾ എനിക്ക് ലഭിക്കുന്നത് ഇതാദ്യമായാണ്', ഷൈജു പറഞ്ഞു. സമ്മാനത്തുക തന്റെ സുഹൃത്തുക്കളുമായി പങ്കിടാനാണ് തീരുമാനം.
ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് ഷൈജു പറഞ്ഞു. റിസ്ക് എടുക്കുക, നിങ്ങളുടെ നിമിഷം എപ്പോൾ വരുമെന്ന് നിങ്ങൾക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷൈജുവിനെ കൂടാതെ കർണാടകയിൽ നിന്നുള്ള ബ്രാൻഡ് പ്രൊമോട്ടറായ സുഹൈൽ അഹമ്മദ് (35) ആണ് ദി ബിഗ് വിൻ മത്സരത്തിലെ മറ്റൊരു വിജയി. 100,000 ദിർഹം സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ഏഴ് വർഷമായി ദുബായിൽ താമസിക്കുന്ന അദ്ദേഹം 2018 മുതൽ എല്ലാ മാസവും സ്വന്തമായി ബിഗ് ടിക്കറ്റ് എൻട്രികൾ വാങ്ങുന്നുണ്ട്.
താൻ ബിഗ് ടിക്കറ്റ് വിജയിയായി എന്ന വിവരം വിളിച്ച് അറിയിക്കുമ്പോൾ ഉറങ്ങുകയായിരുന്നുവെന്ന് സുഹൈൽ അഹമ്മദ് പറഞ്ഞു. 'മിക്ക ദിവസങ്ങളിലും രാവിലെ ഫോൺ സൈലൻ്റിലായിരിക്കും. പക്ഷേ ദൈവകൃപയാൽ ആ ദിവസം ഫോൺ ബെല്ലടിക്കുന്നത് കേട്ടു. കോൾ നഷ്ടമായില്ല, ഞാൻ വളരെ സന്തോഷവാനാണ്', സുഹൈൽ പറഞ്ഞു. ഭാര്യയ്ക്ക് വേണ്ടി ഒരു കാർ വാങ്ങാനും എന്തെങ്കിലും പ്രത്യേകതയുള്ളത് നൽകാനും പദ്ധതിയിടുന്നു. ഈ വിജയം ഒരു അനുഗ്രഹമായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റുകൾ വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിജയികളിൽ ഒരാൾ സ്ത്രീയാണ്. 48 വയസ്സുള്ള ഷെയ്ഖ്‌നാസെബ്ഷ് ബാബാസാഹെ . കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എൻട്രികൾ വാങ്ങുന്നുണ്ട്. സ്വന്തമായിട്ടാണ് ടിക്കറ്റ് വാങ്ങുന്നത്. "എനിക്ക് സമ്മാനാർഹമായ കോൾ ലഭിച്ചപ്പോൾ, ഞാൻ അതിയായി സന്തോഷിച്ചു," അവർ പറഞ്ഞു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 110,000 ദിർഹമാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശിൽ നിന്നുള്ള പെയിന്റിംഗ് തൊഴിലാളിയായ 65 കാരനായ ഷോഫിയുൾ അസമാണ് മറ്റൊരു വിജയി. 80,000 ദിർഹം സമ്മാനം ലഭിച്ചത്.
Content Highlights: Abu Dhabi Big Ticket: Indian expat from Kerala gets lucky after 10 years of trying