
ഷാര്‍ജ: അപകടകരമായ രീതിയില്‍ റോഡില്‍ ബൈക്കോടിച്ചയാളെ പിടികൂടി ഷാര്‍ജ പൊലീസ്. അറബ് വംശജനായ 20കാരനാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളില്‍ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
നമ്പര്‍ പ്ലേറ്റ് ഇല്ലാതെ റോഡില്‍ വാഹനം ഓടിക്കുക, ചുവന്ന ലൈറ്റിട്ട് വാഹനമോടിക്കുക, ലൈസന്‍സ് ഇല്ലാതെ വാഹനത്തിന്റെ എന്‍ജിനിലോ ചേസിസിലോ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ നിയമങ്ങള്‍ ബൈക്കര്‍ ലംഘിച്ചതായി ഷാര്‍ജ പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അലയ് അല്‍ നഖ്ബി പറഞ്ഞു. അത്തരം ലംഘനങ്ങള്‍ ഗതാഗത നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
بعد انتشار المقطع المتداول على منصة التواصل الاجتماعي
— شرطة الشارقة (@ShjPolice) April 9, 2025
شرطة الشارقة تضبط قائد دراجة نارية قام باستعراضات خطرة في الطريق العام pic.twitter.com/A7ZmJgWqB4
നിയമപ്രകാരം ബൈക്കുടമയ്ക്ക് 3000 ദിര്‍ഹം വരെ പിഴയും 23 ട്രാഫിക് പോയിന്റുകളും 90 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷ ലഭിക്കും. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനായി 2000 ദിര്‍ഹം വരെ അടക്കേണ്ടിവരും. റോഡുകളില്‍ അശ്രദ്ധമായ അഭ്യാസ പ്രകടങ്ങള്‍ നടത്തിയ 19 വാഹനങ്ങളാണ് ഈ വര്‍ഷം ഇതുവരെ ഷാര്‍ജ പൊലീസ് പിടിച്ചെടുത്തത്.
Content Highlights: Sharjah Police arrest biker for dangerous stunts after video goes viral