പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ദുബായില്‍ പുതിയ നിയമം പുറപ്പെടുവിച്ചു

ആരോഗ്യ വകുപ്പിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പകര്‍ച്ചവ്യാധിയുളളവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കൂ

dot image

പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പകര്‍ച്ചവ്യാധി ഉള്ളവരോ രോഗമുണ്ടെന്ന് സംശയിക്കുന്നവരോ വഴി മറ്റുള്ളവരിലേക്ക് രോഗംപടരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

രോഗമുള്ളവര്‍ ആരോഗ്യകേന്ദ്രങ്ങള്‍ ഒഴികെയുളള സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതിന് മുന്‍പായി ദുബായ് ആരോഗ്യവകുപ്പിന്റെ അനുമതി വാങ്ങിയിരിക്കണം എന്നാണ് പുതിയ നിയമത്തിലുള്ളത്. മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

രോഗബാധ മറച്ച് വയ്ക്കുന്നതും മനഃപൂര്‍വ്വം രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവരും കുറ്റക്കാരാണെന്നും നിയമത്തില്‍ പറയുന്നു. മാത്രമല്ല രാജ്യത്തിലേക്ക് പോകുന്നവരും വരുന്നവരും അവരവരുടെ ആരോഗ്യ വിവരങ്ങള്‍ അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ നല്‍കിയിരിക്കണം. പകര്‍ച്ചവ്യാധികള്‍ ഉണ്ടെന്ന് സംശയിക്കുന്നവരും നിര്‍ബന്ധമായി അക്കാര്യം ആരോഗ്യ വകുപ്പില്‍ അറിയിക്കണം.

ദുബായിലുള്ള പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ അധികൃതരുടെ പൂര്‍ണ സഹകരണമുണ്ടാകുമെന്നും നിയമത്തില്‍ പറയുന്നു. ആരോഗ്യസംരക്ഷണം, ഭക്ഷണം, ജീവിത നിലവാരം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുളള അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

Content Highlights :Dubai issues new law to prevent spread of infectious diseases

dot image
To advertise here,contact us
dot image