​ഗില്ലിന് കൈയ്യടിച്ച് സാറാ ടെണ്ടുൽക്കർ; അർദ്ധ സെഞ്ചുറിയുമായി താരം

മുമ്പ് ബോളിവുഡ് നടി സാറാ അലി ഖാനുമായും ശുഭ്മാൻ ​ഗില്ലിന് പ്രണയമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
​ഗില്ലിന് കൈയ്യടിച്ച് സാറാ ടെണ്ടുൽക്കർ; അർദ്ധ സെഞ്ചുറിയുമായി താരം
Updated on

പൂനെ: ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ​ഗില്ലിന്റെ ആരാധികയാണ് ​സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കർ. ഇരുവരും പ്രണയത്തിലാണെന്ന് വരെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും വ്യക്തത വരുത്തിയിട്ടില്ല. പക്ഷേ ​ഗില്ലിന്റെ ജീവിതം സാറാ കൃത്യമായി പിന്തുടരുന്നുമുണ്ട്.

ഏകദിന ലോകകപ്പിൽ ​ഗില്ലിന്റെ ഷോട്ടുകൾക്ക് കൈയ്യടിക്കുന്ന സാറയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മത്സരത്തിൽ ​ഗിൽ നേടുന്ന ഓരോ ബൗണ്ടറികൾക്കും സാറയുടെ കൈയ്യടികൾ ലഭിക്കുന്നുണ്ട്. മത്സരത്തിൽ 53 പന്ത് നേരിട്ട ​ഗിൽ 55 റൺസെടുത്ത് പുറത്തായി.

ലോകകപ്പിന് മുമ്പായി ​ഗില്ലിന് ഡെങ്കിപ്പനി പിടിച്ചപ്പോഴും ആശ്വാസ വാക്കുകളുമായി സാറാ വന്നിരുന്നു. പിന്നാലെ പരിശീലനത്തിനിറങ്ങിയപ്പോഴും സാറാ തന്റെ സന്തോഷം സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിച്ചിരുന്നു. മുമ്പ് ബോളിവുഡ് നടി സാറാ അലി ഖാനുമായും ശുഭ്മാൻ ​ഗില്ലിന് പ്രണയമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇടക്കാലത്ത് സാറാ അലി ഖാനുമായുള്ള ബന്ധം ​ഗിൽ അവസാനിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com