വിജയം പാകിസ്താൻ തിരിച്ചയച്ച അഫ്​ഗാൻ അഭയാർത്ഥികൾക്ക്; ഇബ്രാഹിം സദ്രാൻ

സഹഓപ്പണർ ​റഹ്മാനുള്ള ​ഗുർബാസ് തനിക്ക് എന്നും പ്രോത്സാഹനം നൽകിയെന്നും സദ്രാൻ.
വിജയം പാകിസ്താൻ തിരിച്ചയച്ച അഫ്​ഗാൻ അഭയാർത്ഥികൾക്ക്; ഇബ്രാഹിം സദ്രാൻ
Updated on

ചെന്നൈ: ഏകദിന ലോകകപ്പിൽ പാകിസ്താനെ തോൽപ്പിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് അഫ്​ഗാനിസ്ഥാൻ. മത്സരത്തിൽ 87 റൺസ് നേടിയ ഇബ്രാഹിം സദ്രാൻ്റെ പ്രകടനം വിജയത്തിൽ നിർണായകമായി. മികച്ച പ്രകടനത്തിന് ലഭിച്ച മാൻ ഓഫ് ദ മാച്ച് പുരസ്കാരം പാകിസ്താൻ പുറത്താക്കിയ അഫ്​ഗാൻ അഭയാർത്ഥികൾക്ക് സമ്മർപ്പിച്ചിരിക്കുകയാണ് താരം.

'ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായതിൽ സന്തോഷമുണ്ട്. രാജ്യത്തിന് വേണ്ടി വലിയ സ്കോർ കണ്ടെത്താൻ താൻ ആഗ്രഹിച്ചിരുന്നു. സഹഓപ്പണർ ​റഹ്മാനുള്ള ​ഗുർബാസിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ തനിക്ക് സാധിച്ചു. ​ഗുർബാസ് തനിക്ക് എന്നും പ്രോത്സാഹനം നൽകിയ താരമാണ്. താനും ​ഗുർബാസും തമ്മിൽ മികച്ച ധാരണയുണ്ട്. അണ്ടർ 16 ക്രിക്കറ്റ് മുതൽ​ ​ഗുർബാസിനൊപ്പം താൻ ക്രിക്കറ്റ് കളിക്കുകയാണ്. മത്സരത്തിലെ താരത്തിനുള്ള പുരസ്കാരം പാകിസ്താൻ തിരിച്ചയച്ച അഫ്​ഗാൻ അഭയാർത്ഥികൾക്ക് സമർപ്പിക്കുന്നു', സദ്രാൻ വ്യക്തമാക്കി.

ഈ മാസം ആദ്യമാണ് അഫ്​ഗാൻ അഭയാർത്ഥികളോട് രാജ്യം വിടാൻ പാകിസ്താൻ ആവശ്യപ്പെട്ടത്. രാജ്യത്ത് താമസിക്കാൻ ആവശ്യമായ രേഖകൾ ഇല്ലെന്നായിരുന്നു പാകിസ്താൻ സർക്കാരിന്റെ വാദം. 1.7 മില്യൺ അഫ്​ഗാൻ അഭയാർത്ഥികൾ പാകിസ്താനിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. നവംബർ ഒന്ന് മുതൽ ഇവർ പാകിസ്താൻ വിടണം. നടപടിയെ താലിബാൻ എതിർക്കുകയാണ് ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com