സദ്രാൻ സ്ട്രൈക്സ്; ഓസീസിനെതിരെ അഫ്​ഗാന് മികച്ച സ്കോർ

ഓസ്ട്രേലിയൻ നിരയിൽ ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.
സദ്രാൻ സ്ട്രൈക്സ്; ഓസീസിനെതിരെ അഫ്​ഗാന് മികച്ച സ്കോർ
Updated on

മുംബൈ: ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ പൊരുതാവുന്ന സ്കോർ ഉയർത്തി അഫ്​ഗാനിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. ഓപ്പണറായെത്തി പുറത്താകാതെ 129 റൺസെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്​ഗാനിസ്ഥാന് മികച്ച സ്കോർ നേടിക്കൊടുത്തത്.

മത്സരത്തിൽ ടോസ് നേടിയ അഫ്​ഗാനിസ്ഥാൻ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നന്നായി തുടങ്ങിയ ശേഷം 21 റൺസുമായി റഹ്മാനുള്ള ​ഗുർബാസ് വിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നീട് ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടേയിരുന്നു. എന്നാൽ മറ്റൊരു ഓപ്പണറായ ഇബ്രാഹിം സദ്രാൻ സ്കോർബോർഡ് ഉയർത്തിക്കൊണ്ടേയിരുന്നു. മോശമല്ലാത്ത പിന്തുണ സഹതാരങ്ങളിൽ നിന്നും ലഭിച്ചത് സദ്രാനെ സമർദ്ദമില്ലാതെ ബാറ്റ് ചെയ്യാൻ സഹായിച്ചു.

റഹ്മത്ത് ഷാ 30, ഹഷ്മത്തുള്ളാഹ് ഷാഹിദി 26. അസ്മത്തുള്ള ഒമർസായി 22, മുഹമ്മദ് നബി 12, റാഷീദ് ഖാൻ 18 പന്തിൽ പുറത്താകാതെ 35 എന്നിങ്ങനെയാണ് മറ്റ് സ്കോറിം​ഗുകൾ. ഓസ്ട്രേലിയൻ നിരയിൽ ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. സ്റ്റാർകിനും മാക്‌സ്‌വെല്ലിനും സാംമ്പയ്ക്കും ഓരോ വിക്കറ്റും ലഭിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com