മദ്യപിച്ചു, ലഹരിയില്‍ എടിഎം കൗണ്ടര്‍ തകര്‍ക്കണമെന്നായി; പണമെടുക്കാനുള്ള ശ്രമം പാളി, പിടിയിലായി

രാത്രിയിൽ തന്നെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നെടുങ്കണ്ടം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
മദ്യപിച്ചു, ലഹരിയില്‍ എടിഎം  കൗണ്ടര്‍ തകര്‍ക്കണമെന്നായി; പണമെടുക്കാനുള്ള ശ്രമം പാളി, പിടിയിലായി
Updated on

ഇടുക്കി : നെടുകണ്ടത്ത് മദ്യലഹരിയിൽ എടിഎം കൗണ്ടർ തകർത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച ആൾ പിടിയിൽ. തമിഴ്നാട് തേനി ഉത്തമ പാളയം സ്വദേശി പളനിച്ചാമിയാണ് പിടിയിലായത്. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് മദ്യപിച്ചെത്തിയ പളനി ചാമി നെടുകണ്ടം ബസ്റ്റാൻഡ് ജംഗ്ഷനിലെ കേരള ബാങ്ക് എടിഎം ഇലക്ട്രിക്കൽ ഡ്രില്ലർ ഉപയോഗിച്ച് കുത്തിത്തുറക്കുവാൻ ശ്രമിച്ചത്.

എടിഎമ്മിൽ പണം നിക്ഷേപിക്കുന്ന ഭാഗമാണ് ഇയാൾ കുത്തി തുറക്കാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ദൃശ്യങ്ങൾ പകർത്തുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും പ്രതി കടന്നു. രാത്രിയിൽ തന്നെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നെടുങ്കണ്ടം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

തമിഴ്നാട് തേനി ജില്ലയിലെ ഉത്തമ പാളയം ഡബ്ലിയു വൺ ഈസ്റ്റ് സ്ട്രീറ്റ് സ്വദേശിയാണ് പളനിച്ചാമി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് മോഷണം തടയുവാൻ സഹായകരമായത്. അറസ്റ്റ് രേഖപ്പെടുത്തിയ പളനിച്ചാമിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മദ്യപിച്ചു, ലഹരിയില്‍ എടിഎം  കൗണ്ടര്‍ തകര്‍ക്കണമെന്നായി; പണമെടുക്കാനുള്ള ശ്രമം പാളി, പിടിയിലായി
ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തു; ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് നേരെ അതിക്രമം,മൂക്കിന് ഇടിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com