ഇടുക്കിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയി ആത്മഹത്യ ചെയ്തതാവാം എന്നാണ് വിലയിരുത്തൽ.
ഇടുക്കിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം
Updated on

ഇടുക്കി: കുമളിയിൽ ഇന്നലെ കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു. കുമളി സ്വദേശിയായ റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ആത്മഹത്യയാണോ എന്ന് പൊലീസിന് സംശയമുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയി ആത്മഹത്യ ചെയ്തതാവാം എന്നാണ് വിലയിരുത്തൽ. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ കാര്യം സ്ഥീരികരിക്കുക. സംഭവം നടന്ന സ്ഥലത്തെ റോഡ‍ിന്റെ അരികിലായാണ് കാര്‍ ഉള്ളത്. പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്.

ഇടുക്കിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം
ഒഎല്‍എക്‌സ് വഴി ഡ്രൈവറായെത്തി, വീട്ടുകാരുടെ വിശ്വാസം നേടിയ ശേഷം മോഷണം; പ്രതി പിടിയില്‍

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയപാതയിലായിരുന്നു അപകടം. കാറിന് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനാണ് ആദ്യം അപകടം കണ്ടത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് ബൈക്ക് യാത്രികൻ കാറിനടുത്ത് എത്തുന്നത്. ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് യാത്രക്കാരൻ ചാടിയിറങ്ങി ഡ്രൈവിങ് സീറ്റിലെ ഗ്ലാസ് പൊട്ടിക്കാൻ ശ്രമിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി തീ അണച്ചെങ്കിലും കാര്‍ പൂർണമായും കത്തി നശിച്ചിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com