കുന്ദേര; എം കൃഷ്ണന് നായര് പണ്ടേ പരിചയപ്പെടുത്തി, സോവിയറ്റ് തകർച്ചക്ക് ശേഷം മലയാളി തിരിച്ചറിഞ്ഞു

സോവിയറ്റ് യൂണിയന്റെയും ചെക്കോസ്ലോവാക്യ അടക്കമുള്ള കിഴക്കന് യൂറോപ്പിലെ കമ്യൂണിസ്റ്റ് ബ്ലോക്കിന്റെയും തകര്ച്ചയ്ക്ക് ശേഷമാണ് മലയാളി സാഹിത്യപ്രേമികള്ക്ക് മിലന് കുന്ദേരയും അദ്ദേഹത്തിന്റെ കൃതികളും ചിരപരിചിതമാകുന്നത്.

dot image

ഹൃദയത്തോട് ചേര്ന്നുനിന്ന എഴുത്തുകാരന് എന്ന നിലയിലാണ് മിലന് കുന്ദേരയുടെ മരണവുമായി ബന്ധപ്പെട്ട വ്യഥകളെ മലയാളത്തിലെ സാഹിത്യപ്രേമികള് ഓര്മ്മിച്ചത്. മലയാളിയുടെ സാഹിത്യവായനയില് മിലന് കുന്ദേര ചിരപരിചിതനായി കടന്നുവരുന്നത് സോവിയറ്റ് യൂണിയന്റെയും കമ്യൂണിസ്റ്റ് ബ്ലോക്കിന്റെയും തകര്ച്ചയ്ക്ക് ശേഷമാണ്. പ്രാഗ് വസന്തത്തിലെ പങ്കാളിത്തം കുന്ദേരയെന്ന റിബല് കമ്യൂണിസ്റ്റിനെ ചെക്ക് കമ്മ്യൂണിസ്റ്റ് പാര്ട്ടിക്ക് അനഭിമിതനാക്കി. കുന്ദേരയുടെ കൃതികള് നിരോധിച്ച ചെക്കോസ്ലാവാക്യന് ഭരണകൂടം കുന്ദേരയുടെ ചെക്ക് പൗരത്വം പോലും റദ്ദുചെയ്തു.

കമ്യൂണിസ്റ്റ് വിരുദ്ധനായ എഴുത്തുകാരനെ മലയാള സാഹിത്യലോകം അക്കാലങ്ങളില് മന:പൂര്വ്വം മറന്നതാണോയെന്ന് ചോദ്യത്തിന് പിന്നാക്കം പോയി ഉത്തരം പറയാന് കഴിയുന്ന ഒരു തലമുറ ഇന്നും കേരളത്തിലുണ്ട്. എന്തായാലും സോവിയറ്റ് യൂണിയന്റെയും ചെക്കോസ്ലോവാക്യ അടക്കമുള്ള കിഴക്കന് യൂറോപ്പിലെ കമ്യൂണിസ്റ്റ് ബ്ലോക്കിന്റെയും തകര്ച്ചയ്ക്ക് ശേഷമാണ് മലയാളി സാഹിത്യപ്രേമികള്ക്ക് മിലന് കുന്ദേരയും അദ്ദേഹത്തിന്റെ കൃതികളും ചിരപരിചിതമാകുന്നത്. കമ്യൂണിസ്റ്റ് ഭരണകൂടം വേട്ടയാടിയ സാഹിത്യകാരന് എന്ന സവിശേഷമായ പരിഗണനയും മിലന് കുന്ദേരയുടെ പ്രശസ്തിക്ക് ഘടകമായിരിക്കാം.

എന്നാല് 1980കളുടെ തുടക്കത്തില് തന്നെ എം കൃഷ്ണന് നായര് മിലന് കുന്ദേരയെ മലയാളികള്ക്ക് പരിചയപ്പെടുത്തിയിരുന്നു. മലയാളിക്ക് മുന്നില് വിശ്വസാഹിത്യത്തിന്റെ വാതായനങ്ങള് തുറന്നിട്ട സാഹിത്യ വാരഫലത്തിലൂടെയായിരുന്നു മിലന് കുന്ദേരയെയും എം കൃഷ്ണന് നായര് വരച്ചിട്ടത്. 1983 ഡിസംബര് 25ന് ഇറങ്ങിയ കലാകൗമുദി വാരികയുടെ 431-ാം ലക്കത്തിലെ സാഹിത്യ വാരഫലത്തിലായിരുന്നു കൃഷ്ണന് നായര് മിലന് കുന്ദേരയെ പരിചയപ്പെടുത്തിയത്. ആ ലക്കത്തിലെ സാഹിത്യവാര ഫലത്തില് രണ്ടിടത്തായിരുന്നു മിലന് കുന്ദേര പരാമര്ശിക്കപ്പെട്ടിരുന്നത്.

'യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് മിലന് കുന്ദേര. അദ്ദേഹത്തിന്റെ മാസ്റ്റര്പീസാണ് The Book of Laughter and Forgetting എന്ന നോവല്. നോവലിന്റെ ഒടുവില് അമേരിക്കന് സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്ട്ടുണ്ട്. അതില് കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.'

'റ്റോമാസ് മാനിന്റെ (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആള് വായിച്ചിട്ടുണ്ട്. എന്നാല് മിലന് കുന്ദേര തന്റെ മാസ്റ്റര്പീസില് പറയുന്ന മാനിന്റെ ചെറുകഥ ഞാന് കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരന് ഒരു തീവണ്ടിയില്നിന്ന് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തില് മുറി വാടകയ്ക്കെടുത്ത് താമസമാക്കുന്നു. അയാള് മുറിക്കു ചുറ്റും നടക്കുമ്പോള് ''കാലൊച്ചകള്ക്കിടയില് മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളില് നിന്നുയരുന്നത് കേള്ക്കുന്നു. അതൊരു പക്ഷേ തോന്നല് മാത്രമായിരിക്കാം. രജതപാത്രത്തില് വീഴുന്ന സ്വര്ണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയര്ത്താന് കഴിയുന്നു എന്നതിനാലാണ് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നത്.'

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us