വാൻ ഗോഗ് ചിത്രങ്ങൾക്ക് നേരെ വീണ്ടും ടൊമാറ്റോ സോസ്സ് പ്രതിഷേധം

പെയിൻ്റിംഗുകൾ ഉടൻ തന്നെ നീക്കം ചെയ്യുകയും പരിശോധിക്കുകയും ചെയ്തിരുന്നു, എന്നാൽ കാര്യമായ കേടുപാടുകൾ ഉണ്ടായില്ല.

dot image

ലണ്ടനിലെ നാഷണൽ ഗാലറിയിലുള്ള, വിഖ്യാത ചിത്രകാരന്‍ വിൻസെൻ്റ് വാൻഗോഗിൻ്റെ ചിത്രങ്ങൾ നശിപ്പിക്കാൻ വീണ്ടും ശ്രമവുമായി പരിസ്ഥിതി പ്രവർത്തകർ. രണ്ട് വർഷം മുമ്പ് സമാനമായ ആക്രമണം നടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു. അന്ന് അതിക്രമം നടത്തിയവർക്ക് ശിക്ഷ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അതിക്രമവും നടന്നിരിക്കുന്നത്. ഒരു കൂട്ടം കാലാവസ്ഥാ പ്രവർത്തകരാണ് ടൊമാറ്റോ സോസ്സ് ഒഴിച്ച് വാൻ ഗോഗ് ചിത്രങ്ങളിൽ നശിപ്പിക്കാൻ ശ്രമം നടത്തിയത്. രണ്ടു വട്ടവും ഒരേ സംഘടനയിലെ ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് കണ്ടെത്തൽ.

വാൻ ഗോഗിൻ്റെ “സൂര്യകാന്തികൾ” സീരീസിൽ നിന്നുള്ള 2 പെയിൻ്റിംഗുകൾക്ക് മേലാണ് അതിക്രമം ഉണ്ടായത്. സംരക്ഷിത ഗ്ലാസ് കവറുകൾ കാരണം ചിത്രത്തിന് കേടുപാടുകളൊന്നും ഉണ്ടായില്ല. ഫിലാഡൽഫിയ മ്യൂസിയം ഓഫ് ആർട്ടിൽ നിന്ന് കടമെടുത്താണ് ഇവ രണ്ടും. പെയിൻ്റിംഗുകൾ ഉടൻ തന്നെ നീക്കം ചെയ്യുകയും പരിശോധിക്കുകയും ചെയ്തിരുന്നു, എന്നാൽ കാര്യമായ കേടുപാടുകൾ ഉണ്ടായില്ല. ആക്രമണത്തിൽ ഉൾപ്പെട്ട ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പരിസ്ഥിതി ഗ്രൂപ്പിലെ മൂന്ന് പ്രവർത്തകരെ ഇതെ തുടർന്ന് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വീണ്ടും പ്രദർശനം തുറന്നതായി ഗാലറി അറിയിച്ചു.

മുൻപ് ചിത്രം നശിപ്പിക്കാൻ ശ്രമിച്ച ഗ്രൂപ്പിലെ മറ്റ് രണ്ട് പ്രവർത്തകരായ ഫോബ് പ്ലമ്മർ (23), അന്ന ഹോളണ്ട് (22) എന്നിവർക്ക് വെള്ളിയാഴ്ച ശിക്ഷ വിധിച്ചതിനെതിരായായിരുന്നു ഈ പ്രതിഷേധവും നടന്നതെന്നാണ് വിവരം. 2022 ഒക്ടോബറിൽ "സൺഫ്ലവേഴസ്" പെയിൻ്റിംഗിന് നേരം അതിക്രമം നടത്തിയതിന് അന്ന ഹോളണ്ടിന് 20 മാസത്തെ തടവും പ്ലമ്മറിന് രണ്ട് വർഷം തടവുമാണ് ലഭിച്ചത്. രണ്ട് സംഭവങ്ങളിലും പ്രവർത്തകർ ജസ്റ്റ് സ്റ്റോപ്പ് ഓയിൽ എന്നെഴുതിയ ടി-ഷർട്ടുകൾ ധരിച്ചിരുന്നു. പുതിയ എണ്ണ-വാതക പദ്ധതികൾ നിർത്തിവയ്ക്കാൻ ഈ സംഘം ബ്രിട്ടീഷ് സർക്കാരിനോടു നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്‍റെ ഭാഗമാണ് ചിത്രങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമമെന്നാണ് സൂചന.

ഫോസിൽ ഇന്ധനങ്ങൾ കാലാവസ്ഥാ തകർച്ചയിലേക്ക് നമ്മെ നയിക്കുന്നുവെന്നും ഇത് ആഗോളതലത്തിൽ മനുഷ്യ സമൂഹങ്ങൾക്ക് ദുരന്തം സമ്മാനിക്കുമെന്നുമാണ് ജസ്റ്റ് സ്റ്റോപ്പ് ഓയിലിൻ്റെ പക്ഷം. ഇത് തടയാനായി 2030-ഓടെ എണ്ണ നിർത്തലാക്കാനുള്ള ഉടമ്പടിയിൽ ഒപ്പിടുക, 2030-ഓടെ എണ്ണ, വാതകം, കൽക്കരി എന്നിവ വേർതിരിച്ചെടുക്കുന്നതും കത്തിക്കുന്നതും നിർത്തുന്നതിന് നിയമപരമായി ഒരു ഉടമ്പടി സ്ഥാപിക്കുക എന്നതാണ് സംഘത്തിൻ്റെ ആവശ്യം. ഇതിൻ്റെ ഭാ​ഗമായി പ്രധാന കായിക മത്സരങ്ങളിലും ബ്രിട്ടൻ്റെ ഗതാഗത ശൃംഖലകളിലും ഉൾപ്പെടെ പല തരത്തിലുള്ള പ്രതിക്ഷേധങ്ങളാണ് നടക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us