പതിനൊന്നാമത് ഒ വി വിജയൻ സാഹിത്യപുരസ്കാരം കുഴൂർ വിത്സന്

'ഇന്ന് ഞാൻ നാളെനീയാൻ്റപ്പൻ' എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്

dot image

കൊച്ചി: പതിനൊന്നാമത് ഒ വി വിജയൻ സാഹിത്യപുരസ്കാരം കുഴൂർ വിത്സന്. ലോഗോസ് ബുക്സ് 2020-ൽ പ്രസിദ്ധീകരിച്ച
കുഴൂർ വിത്സൻ്റെ 'ഇന്ന് ഞാൻ നാളെനീയാൻ്റപ്പൻ' എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്. ഹൈദരാബാദ് കേന്ദ്രമായുള്ള നവീന കലാസാംസ്കാരിക കേന്ദ്രമാണ് 2011 മുതൽ അവാർഡ് ഏർപ്പെടുത്തിയത്. അമ്പതിനായിരത്തിയൊന്ന് രൂപയും, കീർത്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ മൂന്നിന് ഹൈദരാബാദിൽവെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ഡോ. ആസാദ്, എസ് ജോസഫ്, വി കെ സുബൈദ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് 17 കവിതാ പുസ്തകങ്ങളിൽ നിന്ന് 'ഇന്ന് ഞാൻ നാളെനീയാൻ്റപ്പൻ' എന്ന കവിതാ പുസ്തകം തിരഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി ഇരുപത് കവിതാ സമാഹാരങ്ങളുടെ കർത്താവാണ് കുഴൂർ വിത്സൻ. എൻ എം വിയോത്ത് സ്മാരക അവാർഡ്, അറേബ്യൻ സാഹിത്യ പുരസ്ക്കാരം, സംസ്ഥാന സർക്കാർ ലിറ്ററേച്ചർ യൂത്ത് ഐക്കൺ അവാർഡ് , ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം എന്നിവയ്ക്ക് കുഴൂർ വിത്സൻ അർഹനായിട്ടുണ്ട്. സാറാ ജോസഫ്, സക്കറിയ, വിജയലക്ഷ്മി, ബി രാജീവൻ, ഉഷാകുമാരി, ചന്ദ്രമതി, ലോപ ആർ, സി എസ് മീനാക്ഷി, കരുണാകരൻ, പി എഫ് മാത്യൂസ് എന്നിവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.

content highlights: Eleventh OV Vijayan Literature Award to kuzhur wilson

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us