ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം; പുരസ്കാരം ഷംസുദ്ദീൻ കുട്ടോത്തിന്

ഷംസുദ്ദീൻ കുട്ടോത്ത് എഴുതിയ ഇരീച്ചാൽകാപ്പ് എന്ന നോവലിനാണ് പുരസ്‌കാരം. മൂന്ന് ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

dot image

ഡി സി ബുക്‌സ് നടത്തിയ ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം 2024-ന്റെ വിജയിയെ പ്രഖ്യാപിച്ചു. ഷംസുദ്ദീൻ കുട്ടോത്ത് എഴുതിയ ഇരീച്ചാൽകാപ്പ് എന്ന നോവലിനാണ് പുരസ്‌കാരം. മൂന്ന് ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ഡി സി ബുക്സ് സിഇഒ രവി ഡിസിയാണ് ഫലം പ്രഖ്യാപിച്ചത്. മനോജ് കുറൂര്‍, വി ജെ ജയിംസ്, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. സമ്മാനാര്‍ഹമായ നോവലുമായി നേരിയ മാര്‍ക്കിന്റെ വ്യത്യാസം മാത്രമാണ് തൊട്ടുപിന്നിലെത്തിയ ഡയാസ്പൊറ, മത്തിയാസ് എന്നീ നോവലുകള്‍ക്കുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ രണ്ട് നോവലുകള്‍ക്കും ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.

ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം വിജയിയെ പ്രഖ്യാപിച്ചു
എം ആര്‍ വിഷ്ണുപ്രസാദ്, സുരേഷ്കുമാർ വി

മുന്നൂറോളം നോവലുകളിൽ നിന്ന്, ഇരീച്ചാല്‍കാപ്പ് (ഷംസുദ്ദീന്‍ കുട്ടോത്ത്), ഡയാസ്‌പൊറ (സുരേഷ് കുമാര്‍ വി), മത്തിയാസ് (എം ആര്‍ വിഷ്ണുപ്രസാദ്), അനുയാത്ര (അബു അബിനു), വൈറസ് (ഐശ്വര്യ കമല), ജയോപാഖ്യാനം (അനുജിത് ശശിധരന്‍), വിഴിവന്യ (വിനോദ് എസ് ) എന്നീ ഏഴ് നോവലുകളാണ് അവസാന ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. ഈ ഏഴു നോവലുകളും ഡിസി ബുക്സ് പ്രസിദ്ധീകരിക്കും. പുസ്തകപ്രസാധനചരിത്രത്തില്‍ സുവര്‍ണ്ണമുദ്ര പതിപ്പിച്ച ഡി സി ബുക്സിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനായാണ് നോവല്‍ മത്സരം സംഘടിപ്പിച്ചത്.

Content Highlights: dc books announced novel competition winner

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us