'കുന്നംകുളങ്ങരെ, ആകയാലും സുപ്രഭാതം, മാള്‍ട്ടി'; വികെ ശ്രീരാമന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

'കുന്നംകുളങ്ങരെ' എന്ന പേരില്‍ ഒരു ദിവസം നീണ്ടുനിന്ന പരിപാടിയില്‍ വെച്ചാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്

dot image

തൃശ്ശൂര്‍: നടനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി കെ ശ്രീരാമന്‍ രചിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം തൃശ്ശൂരില്‍ നടന്നു. 'കുന്നംകുളങ്ങരെ' എന്ന പേരില്‍ ഒരു ദിവസം നീണ്ടുനിന്ന പരിപാടിയില്‍ വെച്ചാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. കുന്നംകുളത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രത്യേകതകള്‍ അടങ്ങിയ മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച 'കുന്നംകുളങ്ങരെ', സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പുകള്‍ സമാഹരിച്ചുകൊണ്ട്
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ആകയാലും സുപ്രഭാതം', മാള്‍ട്ടി എന്ന പട്ടിക്കുട്ടിയുമായുള്ള സംഭാഷണ രൂപത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്ന കുറിപ്പുകള്‍ സമാഹരിച്ചുകൊണ്ട് പൂര്‍ണ്ണ ബുക്‌സ് പ്രസിദ്ധീകരിച്ച 'മാള്‍ട്ടി' എന്നിവയാണ് മൂന്ന് പുസ്തകങ്ങള്‍.

ഫേസ്, കഥകളി ക്ലബ്ബ്, റീഡേഴ്‌സ് ഫോറം, ഫിലിം ക്ലബ്, നാടകവേദി എന്നീ സംഘടനകള്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്ന് കുന്നംകുളത്തിന്റെ സാംസ്‌കാരിക മണ്ഡലം ചലനാത്മകമാക്കിയത് വി കെ ശ്രീരാമനാണ്. അദ്ദേഹത്തിന്റെ വിപുലമായ സുഹൃദ് സംഘത്തിലുള്ളവര്‍ ചേര്‍ന്നുകൊണ്ടാണ് ഈ പുസ്തകങ്ങളുടെ പ്രകാശനം ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയായി സംഘടിപ്പിച്ചത്.

രാവിലെ 10 മണിക്ക് 'കുന്നംകുളങ്ങരെ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് വേറിട്ടനാട്ടുചരിത്രം എന്ന പേരില്‍ നടന്ന പ്രാദേശിക ചരിത്ര സെമിനാറില്‍ കെസി നാരായണന്‍, അഭിലാഷ് മലയില്‍, എംഎച്ച് ഇല്യാസ്, ആരതി പിഎം, അമീറ ഐഷ ബീഗം, ടിഡി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 4.30-ന് നടന്ന പുസ്തകപ്രകാശന ചടങ്ങ് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സുനില്‍ പി ഇളയിടം, എംവി നാരായണന്‍, എംഎ ബേബി, റഫീക്ക് അഹമ്മദ്, സീത രവീന്ദ്രന്‍, പിഎന്‍ ഗോപീകൃഷ്ണന്‍, മ്യൂസ്‌മേരി ജോര്‍ജ്ജ്, എസ് ശാരദകുട്ടി, ബികെ ഹരിനാരായണന്‍, രാംമോഹന്‍ പാലിയത്ത്, ഡോ ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

content highlights: Three books written by v k sreeraman were released in Thrissur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us