ഭയം,ഞെട്ടൽ, ആവേശം! ഹൊറർ സിനിമകളെ ഇഷ്ടപ്പെടാനൊരു കാരണമുണ്ട്, അറിയാമോ?

നമ്മുക്ക് ഹൊറർ സിനിമകളോടുള്ള താത്പര്യത്തിന് എന്താണ് കാരണമെന്ന് നിങ്ങൾക്ക് അറിയാമോ?

dot image

ഭയപ്പെടുത്തലും ഞെട്ടലും ഒരു സിനിമയിലൂടെ അനുഭവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ഹൊറർ സിനിമകളിലെ കഥാപാത്രങ്ങളെ അതേ വികാരത്തോടെ മനസിലാക്കാനും നമ്മുക്ക് സാധിക്കാറുണ്ട്. എന്നാൽ നമുക്ക് ഹൊറർ സിനിമകളോടുള്ള ഈ താത്പര്യത്തിന് എന്താണ് കാരണമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്ങനെയാണ് ആളുകൾ ഹൊറർ സിനിമകൾ കണ്ട് ആസ്വദിക്കുന്നത് എന്ന് നോക്കാം.

ഹൊറ‍ർ ത്രില്ലറുകൾ കാണുന്നവർ ഭയവും ആവേശവും ഉൾപ്പെടെയുള്ള തീവ്രമായ വൈകാരിക അനുഭവങ്ങൾ ആഗ്രഹിക്കുന്ന ആളുകളാണെന്നും അതുകൊണ്ട് തന്നെയാണ് ഇവർ ഇത്തരം സിനിമകൾ ആസ്വദിക്കാൻ ശ്രമിക്കുന്നതായി ​ഗവേഷക‍ർ പറയുന്നു. ഏങ്കിൽ പോലും സിനിമയിലെ ചില രം​ഗങ്ങൾ അവരെ തീവ്രമായി ഭയപ്പെടുത്താനും സാധ്യതയുണ്ട്.

പല ഹൊറർ സിനിമകളും അമാനുഷിക തീമുകളും സോമ്പികൾ, വെർവൂൾവ്‌സ്, വാമ്പയർമാർ തുടങ്ങിയ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. അക്രമം, മരണം, നാശം, വിചിത്ര ഘടകങ്ങൾ എന്നിവ കാണാൻ ആ​ഗ്രഹിക്കുന്നവർക്ക് ഒരു അവസരമാണ് ഇത്തരം സിനിമകൾ നൽകുന്നത്. ഹൊറർ സിനിമകളിലൂടെ നമ്മുടെ ഭയത്തെ മനസ്സിലാക്കാനും വ്യക്തിപരമായ പരിധികളെക്കുറിച്ചുള്ള ആത്മപരിശോധന നടത്താനും കഴിയും. ഭയം എന്നത് എന്താണെന്നറിയാനും ഉള്ളിലുള്ള ഭയത്തെ മാറ്റിയെടുക്കാനും ചിലർ ഇത്തരം സിനിമകൾ കാണാറുണ്ട്. ഒരു പഠന റിപ്പോർട്ട് അനുസരിച്ച് ഹൊറർ സിനിമാ ആരാധകരില്‍ പലർക്കും സിനിമ കാണാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് സമയത്ത് മാനസിക വിഷമം കുറവായിരുന്നെന്നാണ് കണ്ടെത്തൽ.

മറ്റുള്ളവരോടൊപ്പം ഹൊറർ സിനിമകൾ കാണുന്നത് ചിലർക്ക് സുരക്ഷിതത്വം അനുഭവിക്കാൻ സഹായകമാണ് എന്നൊരു വശം കൂടിയുണ്ട്. ഒരുമിച്ച് ഇരുന്ന് പേടിക്കാനും പരസ്പരം ആശ്വസിപ്പിക്കാനും സാധിക്കും. ഹൊറർ സിനിമകൾ നമ്മുടെ ഭയത്തെ, വിശ്വാസം എന്നൊരു വ്യവസ്ഥയിലൂടെയാണ് മറികടക്കാൻ സഹായിക്കുന്നത്. ഹൊറർ സിനിമകളിലെ കഥാപാത്രങ്ങളുടെ വ്യത്യസ്തതയാണ് ആളുകളുടെ ഇടയിൽ ഹൊറർ സിനിമകൾക്ക് ജനപ്രീതി കൂടാൻ കാരണമായി കണക്കാക്കുന്നത്.

Content Highlight: Horror movies can provide the pleasurable emotion we feel when witnessing the misfortune of others, known as schadenfreude

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us