ബി ഉണ്ണികൃഷ്ണൻ എഴുതിയ 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. എറണാകുളം ചാവറ കൾച്ചറൽ സെന്ററിലാണ് പരിപാടി. ചടങ്ങിൽ കെ സി നാരായണനിൽ നിന്നും എം വി നാരായണൻ പുസ്തകം സ്വീകരിക്കും.
ബി ഉണ്ണികൃഷ്ണൻ 1990-2024 കാലയളവിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും'. പുസ്‌തകം പിന്തുടരുന്ന വിഷയങ്ങളെ കേന്ദ്രമാക്കിയുള്ള സംവാദങ്ങളും പരിപാടിയിൽ നടക്കും.
വൈകിട്ട് അഞ്ച് മണിക്കാണ് പുസ്തകപ്രകാശനം. മലയാള വിമർശനത്തിന്‍റെ വർത്തമാനം, ഭാവി എന്ന വിഷയത്തില്‍ രാവിലെയും ഗവേഷണം; സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തില്‍ ഉച്ചയ്ക്കു ശേഷവും ചര്‍ച്ച നടക്കും. നിരവധി പ്രഗത്ഭര്‍ പങ്കെടുക്കും.