തിരുവനന്തപുരം: അന്‍വര്‍ഷാ പാലോട് എഴുതി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ ഭരണഘടനയും ഭരണ സംവിധാനവും' എന്ന റഫറന്‍സ് പുസ്തകത്തിന്റെ പ്രകാശനം കേരള നിയമസഭാ പുസ്തകോത്സവ വേദിയില്‍ മന്ത്രി എംബി രാജേഷ് നിര്‍വഹിച്ചു.
യൂണിയന്‍ ശക്തിപ്പെടുകയും ഫെഡറല്‍ സംവിധാനം തകരുകയും ചെയ്യുന്നതാണ് വര്‍ത്തമാനകാല ഇന്ത്യയുടെ സാഹചര്യമെന്നും അതിന്റെ ഉദാഹരണങ്ങളാണ് വണ്‍ നേഷന്‍ വണ്‍ ടാക്സ്, വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്‍, വണ്‍ നേഷന്‍ വണ്‍ ലാംഗ്വേജ് എന്നീ നീക്കങ്ങളെന്നും എംബി രാജേഷ് അഭിപ്രായപ്പെട്ടു.
വാമനപുരം എംഎല്‍എ ഡികെ മുരളി പുസ്തകം ഏറ്റുവാങ്ങി. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഡ്വ എം ലിജു, മാതൃഭൂമി ഡെപ്യുട്ടി എഡിറ്റര്‍ അഭിലാഷ് മോഹന്‍ എന്നിവര്‍ ആശംസ അറിയിച്ചു. ഡോ. അമൃതാ റഹീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Content Highlights: Anvarsha Palod's book, "Indian Constitution and System of Administration," has been released