കവിയും ചലച്ചിത്രഗാന രചയിതാവുമായ പ്രൊഫസര്‍ മധു വാസുദേവന്റെ ജീവിതസ്മൃതികളെ ആധാരമാക്കി വിദ്യാര്‍ഥിനി മസ്താനി നൂര്‍ എഴുതിയ 'ഗുരുഗീതകം' എന്ന പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്രതാരവും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍ നിര്‍വഹിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ ജി എന്‍ ആര്‍ ഹാളില്‍ ജനുവരി 15ന്, നടന്ന ചടങ്ങില്‍ ജയരാജ് വാര്യര്‍ പ്രിന്‍സിപ്പല്‍ ഡോ. ഷജില ബീവിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഡോക്ടര്‍ ഡോ. മധു വാസുദേവന്‍, ഡോ. എം എസ് മുരളി, ഡോക്ടര്‍ ജനീഷ്, മസ്താനി നൂര്‍, ഋഷി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജയരാജ് വാര്യര്‍ ഗുരുഗീതകത്തെക്കുറിച്ച് സംസാരിച്ചതിനോടൊപ്പം എം ടി വാസുദേവന്‍ നായര്‍, പി ജയചന്ദ്രന്‍ എന്നിവരുടെ അനുസ്മരണവും നടത്തി.
Content Highlights: Masthani Noor's Gurugeethakam released by Jayaraj Warrier