പണമടച്ച് മെഷീനിലൂടെ പുസ്തകം വാങ്ങാം; സംസ്ഥാനത്തെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ തിരുവനന്തപുരത്ത്

കൈരളി തിയേറ്റര്‍ വളപ്പില്‍ സംസ്ഥാന ബുക്ക് മാര്‍ക്കാണ് വെൻഡിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്.

dot image

വായനക്കാർക്ക് കൂടുതൽ എളുപ്പത്തിൽ പുസ്തകങ്ങൾ വാങ്ങാൻ വെന്‍ഡിങ് മെഷീൻ. സംസ്ഥാനത്തെ ആദ്യത്തെ ബുക്ക് വെന്‍ഡിങ് മെഷീനാണ് തിരുവനന്തപുരത്ത് സ്ഥാപിച്ചിരിക്കുന്നത്. കൈരളി തിയേറ്റര്‍ വളപ്പില്‍ സംസ്ഥാന ബുക്ക് മാര്‍ക്കാണ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത്. കേരള ബാങ്കിന്റെ സഹകരണത്തോടെയാണ് പുതുസംരംഭം ആരംഭിച്ചിരിക്കുന്നത്.

ഡിസ്‌പ്ലേ ബോര്‍ഡില്‍ പുസ്തകം തിരഞ്ഞെടുത്ത് സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ പേ വഴി പണം അടച്ചാല്‍ പുസ്തകം കിട്ടുന്നവിധമാണ് മെഷീന്‍ പ്രവര്‍ത്തിക്കുക. എല്ലാ പ്രസാധകരുടെയും പുസ്തകും ഇവിടെ കിട്ടും. മന്ത്രി സജി ചെറിയാനാണ് മെഷീന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ബുക്ക് മാര്‍ക്ക് സെക്രട്ടറി എബ്രഹാം മാത്യു ചലചിത്ര വികസന കോര്‍പറേഷന്‍ എംഡി പി എസ് പ്രിയദര്‍ശന്‍, വിനു എബ്രഹാം, സി റഹിം തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: Book Vending machine thiruvananthapuram

dot image
To advertise here,contact us
dot image