'Gandhi: The Modi Question'; മോദിക്കറിയാത്ത 'ഗാന്ധിയുടെ ലോക ചരിത്രം'

ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആല്ബര്ട്ട് ഐന്സ്റ്റീന് 1931 ല് ഗാന്ധിക്ക് ഒരു കത്തെഴുതുന്നുണ്ട്. 'ഹിംസയുടെ രീതി ഉപേക്ഷിക്കാത്തവരില് പോലും അക്രമം കൂടാതെ വിജയിക്കാന് കഴിയുമെന്ന് നിങ്ങളുടെ പ്രവര്ത്തികളിലൂടെ നിങ്ങള് തെളിയിച്ചു' എന്നായിരുന്നു ഐസ്റ്റീന് ഗാന്ധിയെക്കുറിച്ച് പറഞ്ഞത്.

അനുശ്രീ പി കെ
3 min read|30 May 2024, 07:06 am
dot image

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ലോകശ്രദ്ധയാകര്ഷിച്ചത് എന്നുമുതലാണ്? പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് അതൊരു സിനിമയ്ക്ക് ശേഷമാണെന്നാണ്. സത്യത്തില് അങ്ങനെയാണോ? ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില് ഒരു ടെലിവിഷന് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നരേന്ദ്ര മോദി ഇത്തരമൊരു വിചിത്രമായ പ്രസ്താവന നടത്തിയത്. 1982ല് പുറത്തിറങ്ങിയ 'ഗാന്ധി' സിനിമയുടെ റിലീസിന് ശേഷമാണ് മഹാത്മാ ഗാന്ധിയെക്കുറിച്ച് കൂടുതലറിയാന് ലോകം താല്പര്യം കാണിച്ചു തുടങ്ങിയത് എന്നായിരുന്നു മോദിയുടെ വിചിത്ര പരാമര്ശം. മാര്ട്ടിന് ലൂഥര് കിങ്ങും നെല്സണ് മണ്ടേലയും അടക്കമുള്ള നേതാക്കളെക്കുറിച്ച് ലോകം ബോധവാന്മാരണെങ്കിലും മഹാത്മാഗാന്ധിയെക്കുറിച്ച് ലോകം അറിയാതെ പോയെന്നും, ലോകം മുഴുവന് സഞ്ചരിച്ച ശേഷമാണ് താനിത് പറയുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു.

റിച്ചാര്ഡ് ആറ്റന്ബറോയുടെ ഗാന്ധി എന്ന ചിത്രമാണ് പ്രധാനമന്ത്രി പരാമര്ശിച്ചത്. ഹോളിവുഡ് നടന് ബെന് കിംഗ്സ്ലിയാണ് ഗാന്ധിയായി അഭിനയിച്ചത്. തീര്ച്ചയായും സിനിമ ജനപ്രിയമായിരുന്നെങ്കിലും ഗാന്ധി ചിത്രം റിലീസ് ചെയ്യപ്പെടുന്നതിനും പതിറ്റാണ്ടുകള്ക്ക് മുമ്പ് തന്നെ മോഹന്ദാസ് കരംചന്ദ് ഗാന്ധി എന്ന പേരും അംഹിസയിലധിഷ്ഠിതമായ അദ്ദേഹത്തിന്റെ ആശയങ്ങളും ലോകം മുഴുവന് സഞ്ചരിച്ചു കഴിഞ്ഞിരുന്നു.

1930 ല് ടൈംസ് മാഗസിന് മഹാത്മാഗാന്ധിയെ വിശേഷിപ്പിച്ചത് സെയിന്റ് ഗാന്ധി, അഥവാ വിശുദ്ധ ഗാന്ധിയെന്നാണ്. അതേവര്ഷം തന്നെ ടൈം മാഗസിന് അദ്ദേഹത്തെ 'പേഴ്സണ് ഓഫ് ദ ഇയര്' ആയും പ്രഖ്യാപിച്ചിരുന്നു

ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആല്ബര്ട്ട് ഐന്സ്റ്റീന് 1931 ല് ഗാന്ധിക്ക് ഒരു കത്തെഴുതുന്നുണ്ട്. 'ഹിംസയുടെ രീതി ഉപേക്ഷിക്കാത്തവരില് പോലും അക്രമം കൂടാതെ വിജയിക്കാന് കഴിയുമെന്ന് നിങ്ങളുടെ പ്രവര്ത്തികളിലൂടെ നിങ്ങള് തെളിയിച്ചു' എന്നായിരുന്നു ഐസ്റ്റീന് ഗാന്ധിയെക്കുറിച്ച് പറഞ്ഞത്. അതിനും മുമ്പ് 1930ല് ടൈംസ് മാഗസിന് മഹാത്മാഗാന്ധിയെ വിശേഷിപ്പിച്ചത് സെയിന്റ് ഗാന്ധി, അഥവാ വിശുദ്ധ ഗാന്ധിയെന്നാണ്. അതേവര്ഷം തന്നെ ടൈം മാഗസിന് അദ്ദേഹത്തെ 'പേഴ്സണ് ഓഫ് ദ ഇയര്' ആയും പ്രഖ്യാപിച്ചിരുന്നു.

1953 ലാണ് മഹാത്മാഗാന്ധിയെക്കുറിച്ച് 'മഹാത്മാഗാന്ധി: 20th സെഞ്ച്വറി പ്രൊഫെറ്റ്' എന്ന പേരില് ഒരു അമേരിക്കന് ഫീച്ചര് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. 1937 ല് ആരംഭിച്ച ഈ ഡോക്യുമെന്ററിയുടെ വര്ക്ക് പൂര്ത്തിയായത് 1953ലാണ്. അതായത് പതിനഞ്ച് വര്ഷത്തിലധികം കാലമാണ് അമേരിക്കന് ഫിലിം മേക്കേഴ്സ് ഗാന്ധിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിക്കായി ചെലവഴിച്ചത്. അതിന് ശേഷം 1963 ല് ബ്രിട്ടീഷ് അമേരിക്കന് ത്രില്ലര് ഡ്രാമ ചിത്രം 'നയണ് ഹവേഴ്സ് ടു രാമ' പുറത്തിറങ്ങി. മഹാത്മാഗാന്ധിയെ വധിക്കാനുള്ള നാഥുറാം ഗോഡ്സെയുടെ പദ്ധതിയുടെ 'സാങ്കല്പ്പിക വിവരണം' ആയിരുന്നു ഡ്രാമയിലുള്ളത്. പിന്നീട് 1968ല് ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 'മഹാത്മാ: ലൈഫ് ഓഫ് ഗാന്ധി, 1869-1948' എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങി. അതും കഴിഞ്ഞാണ് റിച്ചാര്ഡ് ആറ്റന്ബറോയുടെ ഗാന്ധി ചിത്രം എത്തുന്നത്.

1950-ലാണ് യുഎസ്എയിലെ കാലിഫോര്ണിയയില് പരമഹംസ യോഗാനന്ദ, ഗാന്ധി വേള്ഡ് പീസ് മെമ്മോറിയല് സ്ഥാപിച്ചത്. മഹാത്മാഗാന്ധിയുടെ ബഹുമാനാര്ത്ഥം സ്ഥാപിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ സ്മാരകം ആണ് ഇതെന്നാണ് റിപ്പോര്ട്ട് ചെയ്യപ്പെടുന്നത്

ഇതു മാത്രവുമല്ല, 1982 ല് ഗാന്ധി സിനിമ ഇറങ്ങുന്നതിനും എത്രയോ വര്ഷങ്ങള്ക്ക് മുമ്പ് ലോകത്തിന്റെ പലഭാഗങ്ങളിലും ഗാന്ധിയുടെ സ്മരണാര്ത്ഥം നിര്മ്മിച്ച സ്തൂപങ്ങളുണ്ടായിരുന്നു. 1950-ലാണ് യുഎസ്എയിലെ കാലിഫോര്ണിയയില് പരമഹംസ യോഗാനന്ദ, ഗാന്ധി വേള്ഡ് പീസ് മെമ്മോറിയല് സ്ഥാപിച്ചത്. മഹാത്മാഗാന്ധിയുടെ ബഹുമാനാര്ത്ഥം സ്ഥാപിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ സ്മാരകം ആണ് ഇതെന്നാണ് റിപ്പോര്ട്ട് ചെയ്യപ്പെടുന്നത്. യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള മഹാത്മാഗാന്ധിയുടെ സ്മാരകങ്ങളിലൊന്ന് ബ്രസ്സല്സിലെ കമ്മ്യൂണ് ഓഫ് മോളന്ബീക്കിലെ പാര്ക്ക് മേരി ജോസിയില് സ്ഥാപിച്ചിട്ടുള്ളത്. ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് 1969-ല് പ്രശസ്ത ബെല്ജിയന് കലാകാരനായ റെനെക്ലിക്വെറ്റ് ആണ് പ്രതിമ സ്ഥാപിച്ചത്.

1968 മെയ് 17 നാണ് യുഎസില് പൂര്വ്വ വിദ്യാര്ത്ഥിയായ മഹാത്മാഗാന്ധിയുടെ പ്രതിമ ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറില് അന്നത്തെ പ്രധാനമന്ത്രി ഹരോള്ഡ് വില്സണ് അനാച്ഛാദനം ചെയ്തത്. ബ്രിട്ടീഷ് ശില്പി ഫ്രെഡ ബ്രില്ലിയന്റയാണ് പ്രതിമ നിര്മ്മിച്ചത്. ഗാന്ധിജിയുടെ മരണവും പൈതൃകവും അടയാളപ്പെടുത്തുന്നതിനായി ആഫ്രിക്കയിലെ ഉഗാണ്ടയിലെ ജിംഗയില് നൈല് നദിയുടെ ഉറവിടത്തോട് ചേര്ന്നും ഗാന്ധി പ്രതിമ നിര്മ്മിച്ചിട്ടുണ്ട്.

1988 മെയ് 15-ന് കാനഡയിലെ ഒന്റാറിയോ പ്രീമിയര് ഡേവിഡ് പീറ്റേഴ്സണ് വോയ്സ് ഓഫ് വേദാസ് ഗ്രൗണ്ടില് ഒരു മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തിട്ടുണ്ട്.

'സേക്രഡ് വാരിയര്' എന്ന തലക്കെട്ടില് മണ്ടേല എഴുതിയ ഉപന്യാസത്തില് പറയുന്നത് 'അദ്ദേഹം ഒരു സാധാരണ നേതാവായിരുന്നില്ല, ദൈവീകാംശമുള്ള നേതാവാണെന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. അവരോടൊപ്പം അത് വിശ്വസിക്കാതിരിക്കാന് പ്രയാസമാണ്.' എന്നായിരുന്നു

ദക്ഷിണാഫ്രിക്കന് പ്രധാനമന്ത്രി നെല്സന് മണ്ടേല രാജ്യത്തെ വംശീയ വര്ണ്ണവിവേചനം അവസാനിപ്പിക്കാന് ഇന്ത്യയില് ഗാന്ധി നടത്തിയ പ്രസ്ഥാനത്തില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടതായി എഴുതിയിരുന്നു. 'സേക്രഡ് വാരിയര്' എന്ന തലക്കെട്ടില് മണ്ടേല എഴുതിയ ഉപന്യാസത്തില് പറയുന്നത് 'അദ്ദേഹം ഒരു സാധാരണ നേതാവായിരുന്നില്ല, ദൈവീകാംശമുള്ള നേതാവാണെന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. അവരോടൊപ്പം അത് വിശ്വസിക്കാതിരിക്കാന് പ്രയാസമാണ്.' എന്നായിരുന്നു. മണ്ടേല, ആല്ബര്ട്ട് ഐന്സ്റ്റീന്, മാര്ട്ടിന് ലൂഥര് കിംഗ്, ലിയോ ടോള്സ്റ്റോയ് തുടങ്ങിയ പ്രഗത്ഭര് ഗാന്ധിയുടെ ആരാധകരായിരുന്നു.

ഈ പരാമര്ശിച്ചതെല്ലാം ലോകം ഗാന്ധിയെ അടയാളപ്പെടുത്തിയതില് ചിലത് മാത്രമാണ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ചരിത്രം മറക്കുമ്പോള് ഓര്മ്മിപ്പിക്കാതെ വയ്യല്ലോ.

dot image
To advertise here,contact us
dot image