തൃശ്ശൂരിലെ പരാജയം; കോണ്ഗ്രസ് ഈ കാര്യങ്ങള്ക്ക് മറുപടി പറയേണ്ടിവരും

74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം

സനല്‍കുമാര്‍
2 min read|04 Jun 2024, 07:56 pm
dot image

തൃശ്ശൂര്: കേരളത്തില് ബിജെപിയുടെ അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോളുകളുടെ പ്രവചനം തൃശ്ശൂരിലൂടെ യാഥാര്ഥ്യമായിരിക്കുകയാണ്. മണ്ഡലത്തില് കഴിഞ്ഞ തവണ വിജയിച്ച കോണ്ഗ്രസ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. എന്ഡിഎ സ്ഥാനാര്ഥി സുരേഷ് ഗോപി -412338, എല്ഡിഎഫ് സ്ഥാനാര്ഥി അഡ്വ. വി.എസ് സുനില്കുമാര് -337652, യുഡിഎഫ് സ്ഥാനാര്ഥി കെ. മുരളീധരന് - 328124 എന്നിങ്ങനെയാണ് വോട്ട് നില. കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന് പ്രതാപന് നേടിയത്. ഇക്കുറി മുരളീധരന് കഴിഞ്ഞ തവണ കോണ്ഗ്രസ് സ്ഥാനാര്ഥി നേടിയതിനേക്കാള് 86959 കുറവ് വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സുരേഷ് ഗോപിക്ക് ഇക്കുറി 1,18,516 വോട്ട് അധികവും ലഭിച്ചു. അതിനാല് മുരളീധരന്റെ ദയനീയ പരാജയം കോണ്ഗ്രസിനുള്ളില് ഏറെ രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകും. പരാജയത്തിന് നേതൃത്വം മറുപടി പറയേണ്ടിയും വരും.

പ്രചാരണത്തിന്റെ തുടക്കം മുതല് മത്സരം കടുത്തതാണെന്നും വെറുതെ ജയിക്കാനാകില്ലെന്നുമായിരുന്നു മുരളീധരന്റെ പക്ഷം. തൃശൂര് ഇത്തവണ എടുക്കുമെന്നതില് സുരേഷ് ഗോപിയും ആത്മവിശ്വാസത്തിലായിരുന്നു. 2019 ല് 39.84 ശതമാനത്തോടെ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന് പ്രതാപന് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയിലെ രാജാജി മാത്യു തോമസിന് 30.85 ശതമാനം വോട്ട് ഷെയറും 3,21,456 വോട്ടും കിട്ടി. മൂന്നാമതെത്തിയ സുരേഷ് ഗോപിക്ക് 2,93,822 വോട്ടാണ് (28.2 ശതമാനം) ലഭിച്ചത്. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ തുടര്ന്ന് കോണ്ഗ്രസിന്റെ ചടുല നീക്കത്തിലാണ് വടകരയിലെ സിറ്റിങ്ങ് എംപിയായ മുരളീധരന് തൃശ്ശൂരില് മത്സരിക്കാനെത്തുന്നത്. തൃശ്ശൂരിലെ ബിജെപി സ്ഥാനാര്ത്ഥി സുരേഷ് ഗോപിയാണ് പത്മജയെ ബിജെപിയിലെത്തിക്കാനുള്ള നീക്കത്തിന് ചുക്കാന് പിടിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പ് പത്മജ പാര്ട്ടിയിലെത്തിയാല് തൃശ്ശൂരില് അത് ഗുണകരമാകുമെന്ന് ബിജെപി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താന് സുരേഷ് ഗോപി ശ്രമിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷന് ജെ പി നദ്ദ പത്മജയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്ട്ട്. ഇതിനെ തുടര്ന്നാണ് പിറ്റേന്ന് ബിജെപി ആസ്ഥാനത്തെത്തി ബിജെപി അംഗത്വം എടുക്കാന് പത്മജ തീരുമാനിച്ചത്. ബിജെപിയുടെ ഈ നീക്കത്തിനെ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുരളിയെ തൃശ്ശൂരില് മത്സരിപ്പിക്കാന് കോണ്ഗ്രസ് തീരുമാനിച്ചത്. എന്നാല്, സുരേഷ് ഗോപി മണ്ഡലത്തില് നിന്ന് ജയിച്ചതോടെ ബിജെപിയുടെ രാഷ്ട്രീയ നീക്കം ശരിയാണെന്ന് വിലയിരുത്തപ്പെട്ടു. ഈ വിജയം ബിജെപിക്കെന്നപോലെ പത്മജയുടെ രാഷ്ട്രീയ വളര്ച്ചയിലും ഗുണകരമാകും.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പ് പത്മജ പാര്ട്ടിയിലെത്തിയാല് തൃശ്ശൂരില് അത് ഗുണകരമാകുമെന്ന് ബിജെപി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താന് സുരേഷ് ഗോപി ശ്രമിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷന് ജെ പി നദ്ദ പത്മജയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്ട്ട്. ഇതിനെ തുടര്ന്നാണ് പിറ്റേന്ന് ബിജെപി ആസ്ഥാനത്തെത്തി ബിജെപി അംഗത്വം എടുക്കാന് പത്മജ തീരുമാനിച്ചത്. ബിജെപിയുടെ ഈ നീക്കത്തിനെ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുരളിയെ തൃശ്ശൂരില് മത്സരിപ്പിക്കാന് കോണ്ഗ്രസ് തീരുമാനിച്ചത്. എന്നാല്, സുരേഷ് ഗോപി മണ്ഡലത്തില് നിന്ന് ജയിച്ചതോടെ ബിജെപിയുടെ രാഷ്ട്രീയ നീക്കം ശരിയാണെന്ന് വിലയിരുത്തപ്പെട്ടു. ഈ വിജയം ബിജെപിക്കെന്നപോലെ പത്മജയുടെ രാഷ്ട്രീയ വളര്ച്ചയിലും ഗുണകരമാകും.

എന്നാല്, സുരേഷ് ഗോപിയുടെ വിജയത്തോടെ തിരഞ്ഞടുപ്പ് രാഷ്ട്രീയത്തില് കോണ്ഗ്രസിലെ 'ട്രബിള് ഷൂട്ടര്' എന്ന മുരളീധരന്റെ പ്രതിച്ഛായക്ക് ഭംഗംവന്നിരിക്കുകയാണ്. തൃശ്ശൂര് ജില്ലയില് മുമ്പ് രണ്ടു തവണ മത്സരിച്ചിരുന്നെങ്കിലും മുരളീധരന് ജയിക്കാന് സാധിച്ചിട്ടില്ല. മന്ത്രിയായിരിക്കുമ്പോള് വടക്കാഞ്ചേരിയില് നിന്ന് ഉപതിരഞ്ഞെടുപ്പില് നിയമസഭയില് മത്സരിച്ചെങ്കിലും ജനവിധി എതിരായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും തൃശ്ശൂരില് നിന്ന് മുമ്പ് മത്സരിച്ചെങ്കിലും തൃശ്ശൂരിന്റെ ഹൃദയം കീഴടക്കാനായിരുന്നില്ല. ഇക്കുറിയും ചരിത്രം ആവര്ത്തിച്ചതിനാല് തൃശ്ശൂരില് നിന്ന് ഇതുവരെയായി ജയിക്കാന് സാധിച്ചില്ല എന്ന രാഷ്ട്രീയ അപമാന ഭാരവും മുരളിയെ ഇനിയുള്ള കാലം വേട്ടയാടും. കരുണാകരനുമായി ഏറെ വൈകാരിക ബന്ധമുള്ള തൃശ്ശൂരില് മകനായ മുരളീധരന് ജയിക്കാന് പറ്റാത്തതും അദ്ദേഹത്തിന് രാഷ്ട്രീയ തിരിച്ചടിയാണ്. നേരത്തെ പ്രചാരണം ആരംഭിച്ച സിറ്റിങ്ങ് എംപി ടി എന് പ്രതാപനെ മാറ്റിയാണ് സുരേഷ് ഗോപിയെ മണ്ഡലത്തില് പോരിനിറക്കുന്നത്. ഇതോടെ ടി എന് പ്രതാപന് സ്വാധീനമുള്ള നാട്ടികയില് നിന്നടക്കം വോട്ടുചോര്ച്ചയുണ്ടായെന്ന ആരോപണം നേതൃത്വത്തിന് പരിശോധിക്കേണ്ടതായും വരും.

ഏത് വിധേനയും കേരളത്തില് ഒരു സീറ്റെങ്കിലും ഉറപ്പിക്കുക എന്ന ലക്ഷ്യമിട്ട് തന്നെയാണ് ഒരു തവണ ലോക്സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ച് തോല്വിയേറ്റു വാങ്ങിയ സുരേഷ് ഗോപിയെ തന്നെ ഒരിക്കല് കൂടെ ഇവിടെ ബിജെപി കളത്തിലിറക്കിയത്. സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവം വോട്ടാകുമെന്ന വിലയിരുത്തലിലായിരുന്നു ബിജെപിയുടെ കേന്ദ്ര നേതൃത്വം. ഈ കണക്കുകൂട്ടല് ശരിയായി. എന്ഡിഎ ഭരണത്തിലേറിയാല് സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രി പദവിക്ക് സാധ്യതയേറെയാണ്. ഇതോടെ കേരളത്തില് ബിജെപിയുടെ കടിഞ്ഞാന് സുരേഷ് ഗോപിയുടെ കൈയ്യിലെത്തും. കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്ത മുഖമായി അദ്ദേഹം മാറും. പൂരം വിവാദവും ബിജെപിക്ക് ഗുണം ചെയ്തുവെന്നാണ് അന്തിമ ഫലം വരുമ്പോള് വിലയിരുത്താന് സാധിക്കുക.

രാഷ്ട്രീയത്തിനൊപ്പം വിശ്വാസവും മുറകെ പിടിക്കുന്ന വോട്ടര്മാരാണ് തൃശ്ശൂരിലേത്. പൂരവും ഉത്സവവുമെല്ലാം തൃശ്ശൂരുകാര്ക്ക് ജീവിത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തൃശ്ശൂര് പൂരം പൊലീസ് 'അലങ്കോലമാക്കിയ' വിവാദം തലപൊക്കുന്നത്. പൂരം കുടമാറ്റത്തിനു ആനയ്ക്കു പട്ടയുമായി എത്തിയവരോട് 'എടുത്തോണ്ടു പോടാ പട്ട' എന്നു പൊലീസ് കമ്മീഷണറുടെ ആക്രോശവും സമൂഹ മാധ്യമങ്ങളില് വൈറലായിരുന്നു. പൂരം ആഘോഷങ്ങള് താറുമാറാക്കിയതിന് പിന്നില് ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്ന പ്രത്യാരോപണവുമായി സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. പൂരം വിവാദം തിരഞ്ഞെടുപ്പിനെ ബിജെപിക്ക് വോട്ട് വര്ദ്ധനക്ക് കാരണമായി എന്നുവേണം വിലയിരുത്താന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us