'കരോൾ ഓഫ് ദ ബെല്ല്' വെറുമൊരു ക്രിസ്മസ് പാട്ടല്ല;യുക്രെയ്ൻ ജനതയുടെ പ്രതിഷേധ ഗാനം എങ്ങനെ കരോൾ ഗാനമായി മാറി?

ഇന്ന് ലോകം മുഴുവന്‍ ഏറ്റു പാടുന്ന ആ പ്രതിഷേധ ഗാനം എങ്ങനെ ക്രിസ്മസ് ഗാനമായെന്നത് ചരിത്രമാണ്

dot image

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ആവേശം പകരുന്നത് ക്രിസ്മസ് കരോള്‍ ഗാനങ്ങളാണ്. നിരവധി ഗാനങ്ങളാണ് ക്രിസ്മസിന് വേണ്ടി ഒരുങ്ങുന്നത്. എന്നാല്‍ ക്രിസ്മസ് എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് 'കരോള്‍ ഓഫ് ദ ബെല്ലെ'ന്ന 'ക്രിസ്മസ് ഈസ് ഹിയര്‍' എന്ന പ്രശസ്തമായ ഗാനമാണ്. പക്ഷേ, ഈ ഗാനം വെറുമൊരു ക്രിസ്മസ് ഗാനമല്ല, മറിച്ച് ഒരു ജനതയുടെ പ്രതിഷേധത്തിന്റെ ഗാനമാണ്. ഇന്ന് ലോകം മുഴുവന്‍ ഏറ്റു പാടുന്ന ആ പ്രതിഷേധ ഗാനം എങ്ങനെ ക്രിസ്മസ് ഗാനമായെന്നത് ചരിത്രമാണ്.

യുക്രെയ്ന്‍ ഗാനമെങ്ങനെ ക്രിസ്മസ് ഗാനമായി

മൈക്കോള ലിയോണ്‍ടോവിച്ച് എന്ന എഴുത്തുകാരന്റേതാണ് പിന്നീട് കരോൾ ഓഫ് ബെല്ലെന്ന പേരിൽ അറിയപ്പെട്ട ഷെഡ്രിക് എന്ന പേരിലുള്ള ഈ ഗാനം. 1916ലെ ക്രിസ്മസ് ദിനത്തിൽ കീവിലാണ് ഗാനം ആദ്യമായി അവതരിപ്പിച്ചത്. ആദ്യമായി ക്രിസ്മസ് 25ന് യുക്രെയ്‌നില്‍ ക്രിസ്മസ് ആഘോഷിച്ചതിന്റെ ഭാഗമായാണ് അന്ന് ഗാനം അവതരിപ്പിച്ചത്. അതുവരെ റഷ്യയിലെ പോലെ ജനുവരി ഏഴിനായിരുന്നു യുക്രെയ്ന്‍ ക്രിസ്മസ് ആഘോഷിച്ചത്.

കൊയർ സംഘം

1918ല്‍ യുക്രെയ്ന്‍ പീപ്പിള്‍സ് റിപ്പബ്ലിക് റഷ്യയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അന്ന് യുക്രെയ്‌നിനെ നയിച്ചത് ദേശീയ രാഷ്ട്രീയക്കാരനായിരുന്ന സൈമണ്‍ പെറ്റ്‌ലിയൂറയായിരുന്നു. പിന്നാലെ റിപ്പബ്ലിക്കിന്റെ നില മെച്ചപ്പെടുത്തുന്നതിന് പെറ്റ്‌ലിയൂറ യുക്രെയ്‌നിലെ കൊയര്‍ സംഘത്തെ ലോക യാത്രയ്ക്ക് വിടാന്‍ തീരുമാനിച്ചു.

അങ്ങനെ യുക്രെയ്ന്‍ ദേശീയ കൊയര്‍ സംഘം 1919ല്‍ പടിഞ്ഞാറന്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്തു. 1922 ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ കാര്‍നേജി ഹാളില്‍ ഷെഡ്രികിന്റെ നേഷണല്‍ പ്രീമിയര്‍ നടത്തി. യുക്രെയ്ന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം പാട്ടിലൂടെ അറിയിക്കലായിരുന്നു ഈ ഗാനത്തിന്റെ ലക്ഷ്യം. ആ ടൂറിന്റെ തന്നെ പ്രധാന ആകര്‍ഷണമായി ഷെഡ്രിക് മാറുകയായിരുന്നു.

സൈമണ്‍ പെറ്റ്‌ലിയൂറ

പക്ഷേ പെറ്റ്‌ലിയൂറയുടെ ആഗ്രഹം സഫലമാകാതെ യുക്രെയ്ന്‍ പിന്നീട് യുഎസ്എസ്ആറിന്റെ ഭാഗമായി മാറി. സോവിയേറ്റുകളുടെ അറസ്റ്റിനെ ഭയന്ന് യഥാര്‍ത്ഥ കൊയര്‍ ഗായകര്‍ അമേരിക്കയിലേക്ക് കുടിയേറി. ഈ ഗാനം ലോകം ആഘോഷിക്കുന്നത് കാണാന്‍ മൈക്കോളയ്ക്കും സാധിച്ചില്ല. അദ്ദേഹം തന്റെ പിതാവിന്റെ വീട്ടില്‍ ഒരു 1921ല്‍ ഒരു സോവിയേറ്റ് ഏജന്റിനാല്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് യുക്രെയ്‌നിയന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 1936ല്‍ യുക്രെയ്ന്‍ വംശജനായ അമേരിക്കന്‍ എഴുത്തുകാരനായ പീറ്റര്‍ വില്‍ഹൗസ്‌കി ഷെഡ്രികിന്റെ മ്യൂസിക് സ്വീകരിച്ച് ഇന്നത്തെ കരോള്‍ ഓഫ് ദ ബെല്ല് എഴുതുകയായിരുന്നു, അത് ക്രിസ്മസിന്റെ ഭാഗമാകുകയും ചെയ്തു. അങ്ങനെ ഏവരും ആഘോഷിക്കുന്ന ക്രിസ്മസ് ഗാനമായി യുക്രെയ്ന്‍ ഗാനം മാറി.

Content Highlights: How to become Ukraine song to Christmas Song

dot image
To advertise here,contact us
dot image