
നടനും തമിഴക വെട്രികഴകം പാർട്ടി അധ്യക്ഷനുമായ വിജയ്ക്ക് ഇനിമുതൽ വൈ കാറ്റഗറി സുരക്ഷ നൽകും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉത്തരവ് പുറത്തിറങ്ങി. വിജയ് പൊതുമധ്യത്തിൽ എത്തുമ്പോൾ മർദ്ദിക്കുമെന്ന ആഹ്വാനം ചിലർ ഉയർത്തിയതോടെയാണ് പ്രത്യേക സുരക്ഷാസംവിധാനം സർക്കാർ അനുവദിച്ചത്. ഇതോടെ ഇനി മുതൽ വിജയ്‌യുടെ സുരക്ഷയ്ക്കായി രണ്ട് കമാന്റോമാരും 8 മുതൽ 11 വരെ സിആർപിഎഫ് ഉദ്യോഗസ്ഥരും ഉണ്ടാകും. തമിഴ്‌നാട്ടിൽ മാത്രമായിരിക്കും വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകുക.
തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് തമിഴ്‌നാട്ടിൽ ഉടനീളം റാലി നടത്താനുള്ള സാധ്യതയുണ്ട്. ഇതുകൂടി മുൻനിർത്തിയാണ് ആഭ്യന്തരമന്ത്രാലയം പുതിയ സുരക്ഷ സംവിധാനം വിജയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ വിവിധ വ്യക്തികൾക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഇത്തരത്തിൽ പ്രേത്യക സുരക്ഷാ സംവിധാനങ്ങൾ നൽകാറുണ്ട്. വിവിധ കാറ്റഗറികളിലായി നൽകുന്ന ഈ സുരക്ഷകൾക്ക് വിവിധ തരത്തിലുള്ള മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. X, Y, Z, Z+ എന്നിങ്ങനെയുള്ള സുരക്ഷാ വിഭാഗങ്ങളാണ് പ്രധാനമായും ഉള്ളത്.
പൊലീസോ ഏതെങ്കിലും സുരക്ഷാ ഏജൻസികളോ നൽകുന്ന സുരക്ഷാ കാറ്റഗറിയാണ് എക്‌സ് കാറ്റഗറി സുരക്ഷ. സംരക്ഷണം ലഭിക്കുന്ന വ്യക്തിയോടൊപ്പം സായുധരായ 2 ഗാർഡുകൾ ഉണ്ടാവും. ഒരു സമയം ഒരാൾ മാത്രമായിരിക്കും സംരക്ഷണം നൽകേണ്ട വ്യക്തിക്കൊപ്പം ഉണ്ടാവുക.
സംരക്ഷണം നൽകേണ്ട വ്യക്തിക്ക് ചുരുങ്ങിയത് സായുധരായ 5 ഉദ്യോഗസ്ഥരാണ് സുരക്ഷ നൽകുക. ഇതിൽ (2 പേർ റെസിഡൻഷ്യൽ സുരക്ഷയ്ക്കും, 3 പേർ ഓൺ-സൈറ്റ് സുരക്ഷയ്ക്കുമാണ്).
സംസ്ഥാന പൊലീസോ കേന്ദ്ര സുരക്ഷാ സേനയോ ആയിരിക്കും ഈ സംരക്ഷണം നൽകുക. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യാനുസരണം നിയമിക്കാം.
പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾ, അഭിനേതാക്കൾ, ബിസിനസുകാർ തുടങ്ങിയവർക്ക് നൽകുന്ന സുരക്ഷയാണ് Z കാറ്റഗറി സുരക്ഷ. സിആർപിഎഫ് അല്ലെങ്കിൽ എൻഎസ്ജി ഉദ്യോഗസ്ഥരാണ് ഈ സുരക്ഷ നൽകുക. അകമ്പടി വാഹനം ഉൾപ്പെടെ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് സംരക്ഷണം നൽകുക.
ഏറ്റവും ഉയർന്ന തലത്തിലുള്ള സുരക്ഷാ കാറ്റഗറിയാണിത്. മുൻ പ്രധാനമന്ത്രിമാർ, ഹൈക്കോടതി ജഡ്ജിമാർ, പ്രധാനപ്പെട്ട മന്ത്രിമാർ തുടങ്ങിയവർക്കാണ് ഈ കാറ്റഗറിയിൽ സംരക്ഷണം നൽകുക. 55 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ കാറ്റഗറിയിൽ സുരക്ഷനൽകാനായി ഉണ്ടാവുക. പ്രധാനമായും എൻഎസ്ജി കമാൻഡോകളെയാണ് ഇതിനായി നിയമിക്കുക. നിരവധി അകമ്പടി വാഹനങ്ങളും പ്രത്യേക സുരക്ഷാ ആയുധങ്ങളും നൽകും.
രാജ്യത്തെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) നൽകുന്ന സുരക്ഷയാണിത്. മുൻ പ്രധാനമന്ത്രിമാർക്കും ഇത് പരിമിതമായ കാലയളവിലേക്ക് നൽകും.
Content Highlights: What is the Y category security provided to Thalapathi Vijay, What are the different security categories?