ആശങ്ക വേണ്ട; അറിയാം മെന്സ്ട്രല് കപ്പിനെ കുറിച്ച്

ഉപയോഗിക്കാന് എളുപ്പം, എക്കോ ഫ്രണ്ട്ലി, സാമ്പത്തിക ലാഭം ഇങ്ങനെ ഗുണങ്ങളും നിരവധിയാണ് എങ്കിലും മെന്സ്ട്രുവല് കപ്പിനോട് നോ പറഞ്ഞു നില്ക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളുണ്ട്.

dot image

മെന്സ്ട്രല് കപ്പ് അഥവാ ആര്ത്തവ കപ്പ് സ്ത്രീകളുടെ ജീവിതത്തിലുണ്ടാക്കിയിട്ടുള്ള മാറ്റം ചെറുതല്ല. ആര്ത്തവ ദിനങ്ങള് സാധാരണ ദിനങ്ങളാക്കാന് ഒരു പരിധി വരെ ഇവ സ്ത്രീകളെ സഹായിച്ചിട്ടുണ്ട്. ഉപയോഗിക്കാന് എളുപ്പം, എക്കോ ഫ്രണ്ട്ലി, സാമ്പത്തിക ലാഭം ഇങ്ങനെ ഗുണങ്ങളും നിരവധിയാണ് എങ്കിലും മെന്സ്ട്രുവല് കപ്പിനോട് നോ പറഞ്ഞു നില്ക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളുണ്ട്. പലതരത്തിലുള്ള സംശയങ്ങളും ആശങ്കകളുമാണ് ഇവരെ പിന്തിരിപ്പിക്കുന്ന ഘടകം.

എന്താണ് മെന്സ്ട്രല് കപ്പ്?

ഉപയോഗത്തിന് ശേഷം വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന സ്ത്രീ ശുചിത്വ ഉല്പ്പന്നമാണ് മെന്സ്ട്രല് കപ്പ്. ആര്ത്തവ രക്തം പുറത്ത് വരാത്ത രീതിയില് ശേഖരിച്ച് വെക്കുന്ന ഫണല് രൂപത്തിലുള്ള ചെറിയ കപ്പ് നിര്മ്മിക്കുന്നത് റബ്ബറോ സിലിക്കോണോ ഉപയോഗിച്ചാണ്. പല വലിപ്പത്തില് ഇവ ലഭ്യമാണ്. ആര്ത്തവ സമയത്ത് ഗര്ഭാശയ മുഖം അഥവാ സെര്വിക്സിന് തൊട്ടുതാഴെയാണ് ഇവ വെക്കുക.

ഗുണങ്ങള്

സാനിറ്ററി പാഡുകളും ടാംപൂണുകളും ഉപയോഗിക്കാന് സാധിക്കുന്ന സമയത്തേക്കാളും അധികം സമയം മെന്സ്ട്രുവല് കപ്പുകള് ഉപയോഗിക്കാന് സാധിക്കുമെന്നതാണ് ഒരു പ്രത്യേകത. തുടര്ച്ചയായി 12 മണിക്കൂര് വരെ ഉപയോഗിക്കാന് ഇവ സുരക്ഷിതമാണ്. നീന്തല് പോലുള്ള കായിക വ്യായാമം ചെയ്യുമ്പോളും യാത്ര ചെയ്യുമ്പോഴും ഉള്പ്പടെ മെന്സ്ട്രല് കപ്പുകള് സുരക്ഷിതമായി ഉപയോഗിക്കാം.

സാനിറ്ററി പാഡുകളേക്കാള് സുരക്ഷിതമാണെന്നതിനൊപ്പം ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹാര്ദ്ദവുമാണ് മെന്സ്ട്രല് കപ്പുകള്. ഒരു കപ്പ് പത്ത് വര്ഷത്തോളം കഴുകി വൃത്തിയാക്കി ഉപയോഗിക്കാന് സാധിക്കും. ഒരോ മാസവും സാനിറ്റഡി പാഡുകളോ ടാംപൂണുകളോ വാങ്ങാന് ഉപയോഗിക്കുന്ന പണവുമായി താരതമ്യപ്പെടുത്തിയാല് മെന്സ്ട്രല് കപ്പുകള് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ലാഭം മനസിലാകും. മാത്രമല്ല നാപ്കിനുകള് നിര്മാര്ജനം ചെയ്യാന് കൃത്യമായ മാര്ഗങ്ങള് പലരും സ്വീകരിക്കാത്തത് കപ്പുകളെ കൂടുതല് പരിസ്ഥിതി സൗഹാര്ദ്ദവുമാക്കുന്നു.

യോനിയിലെ പിഎച്ച് മൂല്യം കപ്പ് ഉപയോഗത്തിലൂടെ മാറുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ ഇന്ഫെക്ഷന് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല് ശരിയായി ഉപയോഗിച്ചില്ലെങ്കില് കപ്പിനുമുണ്ട് ഇന്ഫെക്ഷന് സാധ്യത.

ശരിയായ വലിപ്പം എങ്ങനെ തെരഞ്ഞെടുക്കാം?

വിവിധ ബ്രാന്ഡുകളിലുള്ള മെന്സ്ട്രല് കപ്പുകള് കടകളില് നിന്നും ഓണ്ലൈന് വ്യാപാര സൈറ്റുകളില് നിന്നും വാങ്ങാം. ഇതിന് ആദ്യം നിങ്ങള്ക്ക് അനുയോജ്യമായ ഏത് വലിപ്പത്തിലുള്ള മെന്സ്ട്രല് കപ്പുകളാണ് വാങ്ങേണ്ടതെന്ന് ആദ്യം തീരുമാനിക്കണം. സാധാരണയായി മൂന്ന് വലിപ്പത്തിലുള്ള കപ്പുകളാണ് ഉള്ളത്. സ്മാള്, മീഡിയം, ലാര്ജ് എന്നിവയാണ് ഇത്.

പ്രായം, സെര്വിക്സ് സൈസ്, ആര്ത്തവ രക്തത്തിന്റെ ഫ്ളോ തുടങ്ങിയ ഘടകങ്ങള് അനുസരിച്ചാണ് ഏത് വലിപ്പത്തിലുള്ള കപ്പുകള് വാങ്ങണമെന്ന് തീരുമാനിക്കുന്നത്. 30 വയസില് താഴെയുള്ള പ്രസവിക്കാത്ത സ്ത്രീകള്ക്ക് സ്മാള് വലിപ്പമുള്ള കപ്പുകളാണ് സാധാരണ അനുയോജ്യം. 30 വയസില് കൂടുതലുള്ള പ്രസവിച്ചിട്ടുള്ള സ്ത്രീകള്ക്ക് ആര്ത്തവത്തിന്റെ ഫ്ളോ അനുസരിച്ച് മീഡിയമോ ലാര്ജോ വലിപ്പത്തിലുള്ള കപ്പുകള് തെരഞ്ഞെടുക്കാം. 

എങ്ങനെ സൂക്ഷിക്കണം?

ഒരു മെന്സ്ട്രല് കപ്പ് പന്ത്രണ്ട് വര്ഷം വരെ സുരക്ഷിതമായി ഉപയോഗിക്കാന് സാധിക്കും. എന്നാല് കൃത്യമായ രീതിയില് ഇവ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില് ഇന്ഫെക്ഷന് അടക്കം സാധ്യതയുമുണ്ട്. കപ്പുകള് ഓരോ ഉപയോഗത്തിന് ശേഷവും വൃത്തിയാക്കി കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യണം. ചൂട് വെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം. മെന്സ്ട്രുവല് കപ്പ് ക്ലീനറും ഇതിനായി ഉപയോഗിക്കാം.

കപ്പ് തൊടുന്നതിന് മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകേണ്ടതും നിര്ബന്ധമാണ്. കപ്പ് കഴുകിയ ശേഷം ഉണക്കി വൃത്തിയായ തുണി കൊണ്ട് തുടച്ചു വേണം സ്റ്റോറേജ് ബാഗില് സൂക്ഷിക്കാന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us