ബഹിരാകാശത്ത് നടക്കാൻ സ്പേസ് എക്സ് ദൗത്യത്തിനൊപ്പം 'മലയാളി മരുമകളും'; ആരാണ് അന്ന മേനോൻ?

ഈ ചരിത്ര ദൗത്യത്തിന് തിരിക്കുന്നവരിൽ ഒരു 'മലയാളി മരുമകളുണ്ട്'. സ്പേസ് എക്സ് എൻജിനീയറായ അന്ന മേനോൻ ആണത്.

dot image

നീണ്ട അനിശ്ചിതത്വത്തിന് ശേഷം അമേരിക്കൻ ശതകോടീശ്വരൻ ജെറാഡ് ഐസക്മാന്റെ സ്വപ്നപദ്ധതിയായ 'പൊളാരിസ് ഡൗൺ' എന്ന ബഹിരാകാശ യാത്രാ പദ്ധതി വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്. സാഹചര്യം അനുകൂലമായി എലോൺ മസ്കിന്റെ സ്പേസ് എക്സ് 'ഫാൽക്കൺ 9' റോക്കറ്റ് ലോഞ്ച് പാഡിൽ നിന്ന് പറന്നുയരുമ്പോൾ ആ ചരിത്ര ദൗത്യത്തിന് യാത്രതിരിക്കുന്നവരിൽ ഒരു 'മലയാളി മരുമകൾ' ഉണ്ടാകും എന്നതാണ് ഒരു കൗതുകം. സ്പേസ് എക്സ് എൻജിനീയറായ അന്ന മേനോൻ ആണ് ആ മലയാളി മരുമകൾ.

ബഹിരാകാശത്ത് നടക്കുക എന്നതാണ് ദൗത്യസംഘത്തിന്റെ ലക്ഷ്യം. ഈ ദൗത്യസംഘത്തിലെ ഒരാളാണ് മലയാളിയായ ഡോക്ടർ അനിൽ മേനോന്റെ ഭാര്യ അന്ന മേനോൻ. മിനസോട്ടയിൽ പ്രവർത്തിക്കുന്ന ഡോക്ടർ അനിൽ മേനോൻ യുഎസ് എയർഫോഴ്സിൽ ലെഫ്. കേണലാണ്. നാസയുടെ ഭാവി ബഹിരാകാശ യാത്രികരിൽ ഒരാളുമാണ്.

സ്പേസ് എക്സിൽ ചേരുന്നതിന് മുമ്പ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ ബയോമെഡിക്കൽ ഫ്ലൈറ്റ് കൺട്രോളറായി ഏഴ് വർഷം അന്ന മേനോൻ നാസയിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ സ്പേസ് എക്സിലെ ലീഡ് സ്പേസ് ഓപ്പറേഷൻസ് എഞ്ചിനീയരായ അന്ന, ക്ര്യൂ ഓപ്പറേഷൻസ്, മിഷന് ഡയറക്ടർ എന്ന റോളുകളിലും കൂടിയാണ് പ്രവർത്തിക്കുന്നത്. ബഹിരാകാശ യാത്രയ്ക്കായി ഉപയോഗിക്കുന്ന എയർ ക്രാഫ്റ്റുകളിൽ സുരക്ഷയെ സംബന്ധിച്ച മുഴുവൻ പ്രവർത്തനങ്ങളും അന്നയുടെ ചുമതലയാണ്. ഡെമോ-2, ക്രൂ-1 , CRS-22 and CRS-23, തുടങ്ങിയ ഒന്നിലധികം കാർഗോ ആൻഡ് ക്രൂ ഡ്രാഗൺ ദൗത്യങ്ങളിൽ അന്ന സേവനമനുഷ്ടിച്ചിട്ടുണ്ട്.

ചരിത്രത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തമാണ് അന്ന മേനോൻ അടക്കമുള്ള നാൽവർ സംഘം ലക്ഷ്യമിടുന്നത്. അഞ്ച് ദിവസത്തെ മിഷന് വേണ്ടിയായിരിക്കും ഇവർ യാത്രതിരിക്കുക. നിലവിൽ മനുഷ്യൻ ഇന്നേവരെ എത്തിയിട്ടുള്ള ദൂരവും കടന്ന്, ബഹിരാകാശത്ത് നടക്കാനാണ് പദ്ധതി.

കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന ഈ ദൗത്യം, ഫാൽക്കൺ റോക്കറ്റിൽ ഹീലിയം ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് അവസാനനിമിഷം മാറ്റിവച്ചിരുന്നു. തുടർന്ന് ഇന്ന് നാല് പ്രത്യേക സമയങ്ങളാണ് വിക്ഷേപണത്തിനായി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ മോശം കാലാവസ്ഥ മൂലം വീണ്ടും മാറ്റിവെക്കപ്പെടുകയായിരുന്നു. ദൗത്യം വിജയകരമായാൽ സ്വകാര്യ മിഷനുകൾക്ക് ബഹിരാകാശം പ്രാപ്യമെന്ന വലിയ സാധ്യതകളാവും ലോകത്തിന് മുന്നിൽ തുറക്കപ്പെടുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us