സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നഗരം ബെംഗളൂരു, കൊച്ചിയും തിരുവനന്തപുരവും പട്ടികയില്‍

ദക്ഷിണേന്ത്യയില്‍ നിന്നുളള 16 നഗരങ്ങള്‍ മികച്ച 25 നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്

dot image

സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നഗരമായി ബെംഗളൂരൂ. ചെന്നൈയെ പിന്തള്ളിയാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയത്. വനിതാ പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ അന്തരീക്ഷമാണ് ബെംഗളൂരുവിലേതെന്നാണ് കണ്ടെത്തല്‍. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അവ്താര്‍ ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മികച്ച 25 നഗരങ്ങളാണ് ഈ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ ഇടം നേടിയത്.

സ്ത്രീകളുടെ നൈപുണ്യ വികസനം, തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പിന്തുണ തുടങ്ങിയ മേഖലകളിലുള്ള ഉയര്‍ന്ന സ്‌കോറാണ് ബെംഗളൂരുവിന് അനുകൂലമായി മാറിയത്. ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടന്നത്. ഓരോ നഗരത്തിനും അതിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകളും നല്‍കി. ബെംഗളൂരുവിന് ശേഷം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത് ചെന്നൈയും മുംബൈയുമാണ്. കൊച്ചി പതിനൊന്നാമതും തിരുവനന്തപുരം പതിമൂന്നാമതുമായാണ് പട്ടികയില്‍ ഇടം നേടിയത്. സുരക്ഷാമാനദണ്ഡങ്ങളുടെ കാര്യത്തില്‍ മുംബൈയും ഹൈദരാബാദുമാണ് മുന്നില്‍.

നാഷണല്‍ ഈസ് ഓഫ് ലിവിംഗ് റിപ്പോര്‍ട്ട്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, സ്ഥിതിവിവരക്കണക്കുകള്‍, ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വ്വേ, ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ എന്നിവയിലുള്‍പ്പടെ വിവിധ റിപ്പോര്‍ട്ടുകളുടെ ഔദ്യോഗിക ഡേറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

Content Highlights :Bengaluru Best Indian City to Work for Women - Survey Report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us