ഇലക്ട്രൽ ബോണ്ട് എന്തുകൊണ്ട് മൗലികാവകാശത്തിന് വിരുദ്ധമാകുന്നു? സുപ്രീം കോടതി പറഞ്ഞത്

ഇലക്ട്രൽ ബോണ്ട് നിര്വ്വചിച്ച 2017ലെ നിയമ ഭേദഗതികളെല്ലാം റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി. ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പ്രത്യേകം വിധിന്യായമെഴുതി.

dot image

ഡൽഹി: ഇലക്ട്രൽ ബോണ്ട് കേസില് കേന്ദ്ര സര്ക്കാരിന് കനത്ത തിരിച്ചടി നൽകുന്നതാണ് ഇന്നത്തെ സുപ്രീം കോടതി വിധി. രാഷ്ട്രീയ പാര്ട്ടികള്ക്ക് സംഭാവന സ്വീകരിക്കാനുള്ള തെരഞ്ഞെടുപ്പ് ബോണ്ട് മൗലികാവകാശത്തിന് വിരുദ്ധമെന്ന് സുപ്രിംകോടതി പറഞ്ഞു. കേന്ദ്ര സര്ക്കാരിന്റെ 2017ലെ സാമ്പത്തിക നിയമ ഭേദഗതികള് സുപ്രിംകോടതി റദ്ദാക്കി. അറിയാനുള്ള അവകാശം ജനാധിപത്യ തത്വങ്ങള്ക്കും ബാധകമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി.

ഇലക്ട്രൽ ബോണ്ട് നിര്വ്വചിച്ച 2017ലെ നിയമ ഭേദഗതികളെല്ലാം റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി. ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പ്രത്യേകം വിധിന്യായമെഴുതി. തെരഞ്ഞെടുപ്പ് ബോണ്ടുകള്ക്ക് ഭരണഘടനാ സാധുതയില്ലെന്നാണ് ഭരണഘടനാ ബെഞ്ചിന്റെ ഐകകണ്ഠേനയുള്ള വിധി. ഭരണഘടനയുടെ അനുച്ഛേദം 19.1.എ ഉറപ്പുനല്കുന്ന മൗലികാവകാശമായ അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് ബോണ്ട്. കള്ളപ്പണം നിയന്ത്രിക്കാന് തെരഞ്ഞെടുപ്പ് ബോണ്ട് മാത്രമല്ല ഉപാധി.

കള്ളപ്പണം നിയന്ത്രിക്കാന് വേണ്ടി പൗരന്റെ അറിയാനുള്ള അവകാശം ലംഘിക്കാനാവില്ല. അറിയാനുള്ള അവകാശം രാഷ്ട്രീയ പാര്ട്ടികള്ക്ക് ലഭിക്കുന്ന സംഭാവനകള്ക്കും ബാധകമാണ്. രാഷ്ട്രീയ പാര്ട്ടികള്ക്ക് നല്കുന്ന സംഭാവനയ്ക്ക് സ്വകാര്യത അവകാശം ബാധകമാവില്ല. സംഭാവന നല്കുന്നവര്ക്ക് രാഷ്ട്രീയ പാര്ട്ടികളില് സ്വാധീനമുണ്ടാക്കാനാവും. ഇത് രാഷ്ട്രീയ പാര്ട്ടികളുടെ നയതീരുമാനങ്ങളെ ബാധിക്കും. ഈ സാഹചര്യത്തില് 2013ലെ കമ്പനി നിയമം, 1957ലെ ആര്ബിഐ നിയമം, 1951ലെ ജനപ്രാതിനിധ്യ നിയമം, നികുതി നിയമം എന്നിവയില് വരുത്തിയ സാമ്പത്തിക നിയമ ഭേദഗതി ഭരണഘടനാ പരമായി നിലനില്ക്കുന്നതല്ല. നഷ്ടത്തിലായ കമ്പനികള്ക്കും സംഭാവന നല്കാമെന്ന നിയമ ഭേദഗതി ചില പരസ്പര നേട്ടങ്ങള്ക്ക് വേണ്ടിയാണ്. വ്യക്തികളെക്കാള് സ്വാധീനം സംഭാവന നല്കുന്ന കമ്പനികള്ക്ക് രാഷ്ട്രീയ പാര്ട്ടികളില് നേടാനാവും.

ഇലക്ട്രൽ ബോണ്ടുകളുടെ നിയന്ത്രണം ബോധ്യപ്പെടുത്താന് കേന്ദ്ര സര്ക്കാരിനായില്ല. നികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും നടത്തിയ നിയമ ഭേദഗതി അമിതാധികാര പ്രയോഗമാണ്. എല്ലാ സംഭാവനകളും നയത്തെ സ്വാധീനിക്കാന് വേണ്ടിയല്ല. രാഷ്ട്രീയ പാര്ട്ടിയെ പിന്തുണയ്ക്കാന് സംഭാവന നല്കുന്നതും നേട്ടത്തിന് വേണ്ടിയുള്ള സംഭാവനയും വ്യത്യസ്തമാണ്. ഇലക്ട്രൽ ബോണ്ടുവഴി സംഭാവന നല്കിയവരുടെ വിവരങ്ങള് എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് നല്കണം. 2017 മുതലുള്ള സംഭാവനകളുടെ വിവരങ്ങള് ഉടന് തെരഞ്ഞെടുപ്പ് കമ്മിഷന് മാര്ച്ച് 13നകം വെബ്സൈറ്റില് പ്രസിദ്ധപ്പെടുത്തണമെന്നുമാണ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്ദ്ദേശം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us