വിധി പറയാൻ ഇനി എ ഐയും! സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യും

ഭരണഘടനയുടെ അം​ഗീകാരമുള്ള പ്രാദേശിക ഭാഷകളിലേക്കാണ് വിവർത്തനം ചെയ്യുക

dot image

സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റാൻ ഇനി എഐ. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 37000 സുപ്രീം കോടതി വിധികൾ എഐയുടെ സഹായത്തോടെ മൊഴി മാറ്റും. ഭരണഘടനയുടെ അം​ഗീകാരമുള്ള പ്രാദേശിക ഭാഷകളിലേക്കാണ് വിവർത്തനം ചെയ്യുക. ആദ്യ ഘട്ടത്തിൽ ​​ഹിന്ദിയിലേക്ക് വിധികൾ വിവർത്തനം ചെയ്തു കഴിഞ്ഞിട്ടുണ്ട്. മറ്റ് പ്രാദേശിക ഭാഷകളിലേക്ക് വിധികൾ വിവർത്തനം ചെയ്യുന്നത് പുരോ​ഗമിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

ഹിന്ദിക്ക് ശേഷം തമിഴാണ് മുന്നിട്ട് നിൽക്കുന്നതെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർ പറഞ്ഞു. പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന സുപ്രീം കോടതി വിധികൾ രാജ്യത്തെ എല്ലാ ജില്ലാ കോടതികളിലും എത്തുമെന്ന് ഉറപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

എന്നാൽ എഐ വിവർത്തനത്തിനും പരിമിതികൾ ഉണ്ട്. കോടതിയിൽ ഉപയോഗിക്കുന്ന പല പ്രയോഗങ്ങൾക്കും പദാനുപദ വിവർത്തം ചെയ്താൽ അർഥവ്യത്യാസം ഉണ്ടാകുമെന്നതും ഉദാഹരണ സഹിതം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിന്യായങ്ങൾ സൗജന്യമായി ലഭ്യമാകുന്നതിന് ഇലക്ട്രോണിക് സുപ്രീം കോടതി റിപ്പോർട്ടിങ് പദ്ധതി 2023ൽ ആരംഭിച്ചിട്ടുണ്ട്. ഇ-എസ്‌സിആർ ആരംഭിച്ചപ്പോൾ വിധികൾ സുപ്രീം കോടതി വെബ്‌സൈറ്റിലും അതിന്‍റെ മൊബൈൽ ആപ്പിലും നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിന്‍റെ ജഡ്ജ്‌മെന്‍റ് പോർട്ടലിലും ലഭ്യമാകുമെന്ന് കോടതി പറഞ്ഞിരുന്നു. അഭിഭാഷകർക്കും നിയമവിദ്യാർഥികൾക്കും സാധാരണക്കാർക്കും വിധിന്യായങ്ങൾ സൗജന്യമായും വളരെ പെട്ടെന്നും ലഭിക്കണം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് വിധികൾ പ്രാദേശിക ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us