'പിന്തുടരുന്നത് ഗാന്ധിയൻ പ്രതിരോധ മാർഗ്ഗം'; സത്യവാങ്ങ്മൂലവുമായി വിഘനവാദി നേതാവ് യാസിൻ മാലിക്

1994-ൽ സായുധ ചെറുത്തുനിൽപ്പ് ഉപേക്ഷിച്ചിട്ടും മാലിക് തീവ്രവാദത്തെ പിന്തുണയ്ക്കുകയും പിന്തുടരുകയും ചെയ്തുവെന്നാണ് കേന്ദ്രത്തിൻ്റെ വാദം

dot image

താൻ ഗാന്ധിയൻ പ്രതിരോധ മാർഗ്ഗം പിന്തുടരുന്നുവെന്ന് ജമ്മു കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്. യുഎപിഎ ട്രൈബ്യൂണലിന് നൽകിയ സത്യവാങ്ങ്മൂലത്തിലാണ് യാസിൻ മാലിക്ക് താൻ അഹിംസയുടെ പാതയിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 1994 മതൽ താൻ അഹിംസ സ്വീകരിക്കുകയും സായുധ പോരാട്ടം ഉപേക്ഷിക്കുകയും ചെയ്തെന്ന് സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്-യാസിൻ്റെ (ജെകെഎൽഎഫ്-വൈ) സ്ഥാപക നേതാവാണ് യാസിൻ മാലിക്.

1990 കളിൽ കശ്മീർ താഴ്‌വരയിൽ സായുധ തീവ്രവാദത്തിന് നേതൃത്വം നൽകിയ ജെകെഎൽഎഫ്-വൈയുടെ നിരോധനം അവലോകനം ചെയ്യുന്ന ഘട്ടത്തിലായിരുന്നു യാസിൻ മാലിക് ട്രൈബ്യൂണലിന് സത്യവാങ്ങ്മൂലം സമർപ്പിച്ചിരിക്കുന്നത്. അക്രമം ഉപേക്ഷിക്കാനുള്ള തൻ്റെ തീരുമാനം 'ഏകീകൃതവും സ്വതന്ത്രവുമായ കാശ്മീരിന്' വേണ്ടിയാണെന്നും ഇത് ലക്ഷ്യമിടുന്നത് സമാധാനപരമായ മാർഗങ്ങളിലൂടെയാണെന്നും സത്യവാങ്ങ്മൂലത്തിൽ യാസിൻ മാലിക്ക് വ്യക്തമാക്കുന്നു.

'അർഥവത്തായ സംഭാഷണത്തിലൂടെ' കശ്മീർ തർക്കം പരിഹരിക്കുമെന്ന് 1990-കളുടെ തുടക്കത്തിൽ വിവിധ സംസ്ഥാന ഉദ്യോഗസ്ഥർ തനിക്ക് ഉറപ്പ് നൽകിയതായും മാലിക് തൻ്റെ സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്നുണ്ട്. ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ തനിക്കും ജെകെഎൽഎഫ്-വൈ അംഗങ്ങൾക്കുമെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കുമെന്ന് തനിക്ക് ഉറപ്പുനൽകിയതായും സത്യവാങ്ങ്മൂലം പറയുന്നു. 1994-ൽ സായുധ ചെറുത്തുനിൽപ്പ് ഉപേക്ഷിച്ചിട്ടും മാലിക് തീവ്രവാദത്തെ പിന്തുണയ്ക്കുകയും പിന്തുടരുകയും ചെയ്തുവെന്നാണ് കേന്ദ്രത്തിൻ്റെ വാദം.

1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്‌ട് പ്രകാരം അടുത്ത അഞ്ച് വർഷത്തേക്ക് ജെകെഎൽഎഫ്-വൈയെ ഒരു "നിയമവിരുദ്ധമായ സംഘടന" ആയി പ്രഖ്യാപിച്ചതായി യുഎപിഎ ട്രിബ്യൂണൽ 2024 മാർച്ച് 15 ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

തീവ്രവാദ ഫണ്ടിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് യാസിൻ മാലിക്. 1990-ൽ ശ്രീനഗറിലെ റാവൽപോരയിൽ നാല് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമാണ് മാലിക്. സൈനികർക്ക് നേരെ വെടിയുതിർത്തത് മാലിക്കാണെന്ന് ഈ വർഷം ആദ്യം സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. ഇതിനുപുറമെ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിച്ച തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ 2022 മെയ് മാസത്തിൽ യാസിൻ മാലിക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us