ബിജെപിയുടെ പൊടുന്നനെയുള്ള 'ഭരണഘടനാ സ്നേഹ'ത്തിന് പിന്നില്

അടിയന്തരാവസ്ഥ ചര്ച്ചയാക്കുന്നതിലൂടെ കോണ്ഗ്രസ് പാര്ട്ടി ഭരണഘടനാ വിരുദ്ധരാണെന്ന് തെളിയിക്കുക എന്നത് ബിജെപിയുടെ ഈ സമയത്തെ ഏറ്റവും വലിയ രാഷ്ട്രീയ ബാധ്യതയായി മാറിയത് അങ്ങനെയാണ്!

dot image

പതിനെട്ടാമത് ലോക്സഭയുടെ ആദ്യ ദിനങ്ങളില് തന്നെ ഏറ്റവും കൂടുതല് ഉയര്ന്നുകേട്ട വാക്കാണ് 'ഭരണഘടന' എന്നത്. ലോക്സഭയുടെ ആദ്യദിനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട മോദി 'ഭരണഘടന'യെക്കുറിച്ച് ഊന്നിപ്പറയുന്നതില് അതീവ ശ്രദ്ധാലുവായിരുന്നു. ഇക്കഴിഞ്ഞ ദിവസം, അടിയന്തരാവസ്ഥയെ മുന്നിര്ത്തി കോണ്ഗ്രസിന് നേരെ കനത്ത ആക്രമണം അഴിച്ചുവിട്ട ബിജെപി പാര്ലമെന്റിന് ഉള്ളിലും ആ ആക്രമണോത്സുകത കൈവിടാതെയിരിക്കാന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ലോക്സഭാ സ്പീക്കറുടെ പ്രമേയത്തിലും രാഷ്ട്രപതിയുടെ പ്രസംഗത്തിലും അടിയന്തരാവസ്ഥയും ഭരണഘടനയുമെല്ലാം പലതവണ കടന്നുവന്നത് കോണ്ഗ്രസിന്റെ 'ഭരണഘടനാ സംരക്ഷകര്' എന്ന ലേബലിന് ഒരു കൗണ്ടര് നരേറ്റീവ് എന്ന നിലയിലായിരുന്നുവെന്ന് നിരീക്ഷകര് അഭിപ്രായപ്പെടുന്നു.

ഇതൊക്കെയാണെങ്കിലും മോദി സര്ക്കാറിന്റെ ചരിത്രത്തില് ഇന്നുവരെ ഭരണഘടനയ്ക്ക് ഇത്ര മതിപ്പ് ലഭിച്ചിട്ടില്ല എന്ന ആരോപണം ഇപ്പോഴും ശക്തമാണ്. ഭരണഘടനയെ തൊട്ടുവണങ്ങിയും, നമസ്കരിച്ചും, ഭരണഘടനാ തത്വങ്ങളെക്കുറിച്ച് വാചാലനായും മോദി കഴിഞ്ഞ ദിവസങ്ങളില് സ്വയം ഒരു പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്ന് കാണാം. ഈ സാഹചര്യത്തില് വേണം ബിജെപിയുടെയും മോദിയുടെയും ഈ 'ഭരണഘടനാ' സ്നേഹത്തിന് പിന്നിലെ താത്പര്യങ്ങള് എന്തൊക്കെയാണെന്നത് പരിശോധിക്കാന്.

പ്രധാനമന്ത്രിയുടെ ഈ 'ഭരണഘടനാ' സ്നേഹത്തിലൂടെ ബിജെപി ഒരു പ്രതിച്ഛായ മാറ്റം ലക്ഷ്യമിടുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്. തെരഞ്ഞെടുപ്പിന് മുന്പ് വരെ നിരവധി ബിജെപി നേതാക്കള് ഭരണഘടനയ്ക്കെതിരായി പരാമര്ശങ്ങള് നടത്തുകയും അവ വിവാദമാകുകയും ചെയ്തിരുന്നു. അവയിലേറ്റവും വിവാദമായത് കര്ണാടകയില് നിന്നുള്ള ബിജെപി നേതാവായ അനന്തകുമാര് ഹെഗ്ഡെയുടെ പരാമര്ശങ്ങളായിരുന്നു. ഭരണഘടനയെ കോണ്ഗ്രസ് ഹിന്ദുക്കള്ക്കെതിരായ ഒന്നാക്കി മാറ്റിയെന്നും അത് മാറ്റിയെടുക്കാന് ബിജെപിക്ക് നാനൂറില് പരം സീറ്റുകള് നല്കണമെന്നുമുള്ള ഹെഗ്ഡെയുടെ പരാമര്ശം ബിജെപിയില് തന്നെ കൊടിയ അമര്ഷമുണ്ടാക്കിയിരുന്നു. പാര്ട്ടി അണികള് തന്നെ രംഗത്തുവന്നതോടെ ആറ് തവണ എംപിയും പാര്ട്ടിയിലെത്തന്നെ പ്രധാനപ്പെട്ട നേതാവുമായ ഹെഗ്ഡെയെ ബിജെപിക്ക് കൈവിടേണ്ടിവന്നിരുന്നു.

ഹെഗ്ഡെ മാത്രമായിരുന്നില്ല 'ഭരണഘടന'യില് ബിജെപിയെ ചുറ്റിച്ചത്. ബിജെപിയുടെ എക്കാലത്തെയും വലിയ രാഷ്ട്രീയപദ്ധതിയായിരുന്ന, അയോദ്ധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ ബിജെപി സ്ഥാനാര്ഥി ലല്ലു സിങിന്റെ ഭാഗത്തുനിന്നും സമാനമായ പരാമര്ശം ഉണ്ടായിരുന്നു. ഭരണഘടന ഭേദഗതി ചെയ്യാനും പുതിയ ഭരണഘടന നിര്മിക്കാനും ഭൂരിപക്ഷം വേണമെന്ന പരാമര്ശം വലിയ വിവാദമായിരുന്നു. മീററ്റ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ഥി അരുണ് ഗോവിലും ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു.

ഇത്തരത്തില് ഭരണഘടനയ്ക്കെതിരായി ബിജെപി നേതാക്കള് നടത്തിയ വിവാദപരാമര്ശങ്ങളുടെ വിളവ് കൊയ്തത് ഇന്ഡ്യ സഖ്യമാണ്. അധികാരത്തില് വന്നാല് ബിജെപി സര്ക്കാര് ഭരണഘടനയെ അട്ടിമറിക്കുമെന്ന ഇന്ഡ്യ സഖ്യനേതാക്കളുടെ പ്രചാരണം വലിയ രീതിയില് ജനങ്ങളെ ആശങ്കയിലാക്കി. അങ്ങനെ സംഭവിച്ചാല് സംവരണം അടക്കമുള്ള കാര്യങ്ങള് നിര്ത്തലാക്കപ്പെടുമെന്ന ചര്ച്ചകളും ഉയര്ന്നിരുന്നു. ഇതോടെ അടിസ്ഥാന ജനവിഭാഗം മുന്പില്ലാതിരുന്നപോലെ ഭയപ്പെട്ടു. തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും നട്ടംതിരിയുന്ന പാവപ്പെട്ട ഉത്തരേന്ത്യന് ജനത ആശങ്കയോടെയാണ് ഈ പ്രചാരണങ്ങളെ കണ്ടത്.

ഇതിനിടയിലായിരുന്നു രാഹുല് ഗാന്ധിയും ഇന്ഡ്യ സഖ്യകക്ഷി നേതാക്കളും 'ഭരണഘടനയെ സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്ത്തി പ്രചാരണ റാലികളെ അഭിസംബോധന ചെയ്തത്. എല്ലാ റാലികളിലും രാഹുലിന്റെ കൈവശം ഭരണഘടനയുടെ ഒരു ചെറുപതിപ്പ് ഉണ്ടായിരുന്നതും, റാലികളില് ബിജെപിയുടെ ഭരണഘടനാ വിരുദ്ധ നടപടികള്ക്കെതിരെ ശക്തമായ ഭാഷയില് വിമര്ശനങ്ങള് ഉന്നയിച്ചതും എല്ലാ തരത്തിലും സഖ്യത്തിന് ഗുണകരമാകുകയാണ് ചെയ്തത്. രാഹുലിന്റെ കൈവശമുള്ള പോക്കറ്റ് ഭരണഘടന ചൈനീസ് ഭരണഘടനയാണെന്ന തിരഞ്ഞെടുപ്പ് ഘട്ടത്തിലെ പ്രചാരണവും ബിജെപിക്ക് തിരിച്ചടിയായി.

ഇന്ഡ്യ സഖ്യത്തിന്റെ മികച്ച പ്രകടനത്തിന് ശേഷം, രാജ്യത്തെ പാവപ്പെട്ടവരും പിന്നാക്ക വിഭാഗങ്ങളും ഭരണഘടനയെ സംരക്ഷിക്കാന് ഞങ്ങള്ക്ക് വോട്ട് ചെയ്തുവെന്നുള്ള രാഹുലിന്റെ പരാമര്ശം ശ്രദ്ധേയമായിരുന്നു. ജനങ്ങള് അവരുടെ രാഷ്ട്രീയ നിര്ണയാധികാരം ഉപയോഗിച്ചത് എപ്രകാരമെന്ന് തെളിഞ്ഞതായി ഇതിന്റെ ചുവട് പിടിച്ച് തിരഞ്ഞെടുപ്പ് ഫലവിശകലനങ്ങള് നടത്തിയ പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം തുടര്ച്ചയായിത്തന്നെയായിരുന്നു പാര്ലമെന്റിലും 'ഭരണഘടന' ഉയര്ത്തിപ്പിടിക്കാനുള്ള' ഇന്ഡ്യ സഖ്യത്തിന്റെ തീരുമാനം. ഭരണഘടന ലോക്സഭയിലും ഒരു രാഷ്ട്രീയ വിഷയമായി പ്രതിപക്ഷം ഉയര്ത്തിയതോടെ ബിജെപി പ്രതിരോധത്തിലായി. ഇതിനെ മറികടക്കാനുള്ള ബിജെപിയുടെ ഏക കച്ചിത്തുരുമ്പായിരുന്നു അടിയന്തരാവസ്ഥ. രാജ്യത്തിന്റെ ചരിത്രത്തില് ഏറ്റവും പ്രകടമായ 'ഭരണാഘടനാവിരുദ്ധ' നടപടിയായാണ് അടിയന്തരാവസ്ഥ വിലയിരുത്തപ്പെടുന്നത്. അടിയന്തരാവസ്ഥ ചര്ച്ചയാക്കുന്നതിലൂടെ കോണ്ഗ്രസ് പാര്ട്ടി ഭരണഘടനാ വിരുദ്ധരാണെന്ന് തെളിയിക്കുക എന്നത് ബിജെപിയുടെ ഈ സമയത്തെ ഏറ്റവും വലിയ രാഷ്ട്രീയ ബാധ്യതയായി മാറിയത് അങ്ങനെയാണ്!

സമീപകാലത്ത് ബിജെപി ഭരണഘടനയെ ഇത്രയുമധികം കൂട്ടുപിടിച്ചിട്ടില്ലെന്നതാണ് വസ്തുത. പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള് ചോരുന്നുവെന്നത് ബിജെപിയെ സംബന്ധിച്ച് കാല്ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നുവെന്ന തിരിച്ചറിവ് നല്കുന്നുണ്ട്. ആ ചോര്ച്ചയ്ക്ക് കാരണമായത് ഭരണഘടനയില് ബിജെപി മാറ്റങ്ങള് വരുത്തിയേക്കുമെന്ന ജനങ്ങളുടെ പേടിയും, അതിലൂടെയുണ്ടായ വോട്ട് ചോര്ച്ചയുമാണെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചന. ആ പ്രതിച്ഛായ മാറ്റാന് ഏത് അടവും ബിജെപിക്ക് സ്വീകരിക്കേണ്ടതായുണ്ട്. അതിന്റെ ഭാഗമായാണ് സമ്മേളനത്തിന്റെ തുടക്കത്തില്ത്തന്നെയുള്ള ഇത്തരം നീക്കങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകര് വിലയിരുത്തുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us